| Monday, 26th March 2018, 1:09 pm

ഇവന്‍ രാജാവ് തന്നെ! ലോകത്തെ ഏറ്റവും വിലയേറിയ എസ്.യു.വിയെന്ന അവകാശവാദവുമായി കാള്‍മാന്‍ കിങ്; കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈവിദ്ധ്യങ്ങളായ എസ്.യു.വികളാല്‍ സമൃദ്ധമാണ് വാഹന വിപണി. താരതമ്യേനെ കുറഞ്ഞ വിലയുടേത് മുതല്‍ കോടികള്‍ വിലയുള്ളവ വരെ ഉണ്ട് അക്കൂട്ടത്തില്‍. എന്നാല്‍ ലോകത്തെ ഏറ്റവും വില കൂടിയ എസ്.യു.വി ഏതായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇതാ, അതിനുത്തരമായി എത്തിയിരിക്കുകയാണ് കാള്‍മാന്‍ കിങ് എന്ന വിലയേറിയ എസ്.യു.വി. 15 കോടിയോളം ഇന്ത്യന്‍ രൂപയാണ് ഇവന്റെ വില. ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുക കൂടി ചെയ്യുമ്പോള്‍ വിലയില്‍ ചില കോടികളുടെ വര്‍ധനവ് കൂടി ഉണ്ടാകും.

എസ്.യു.വി എന്നു കേള്‍ക്കുമ്പോള്‍ മനസിലെത്തുന്ന എല്ലാ രൂപങ്ങളേയും അട്ടിമറിക്കുന്ന രൂപകല്‍പ്പനയാണ് കാള്‍മാന്‍ കിങ്ങിന്റേത്.

പരിമിതമായ എണ്ണം എസ്.യു.വികള്‍ മാത്രമേ (ലിമിറ്റഡ് എഡിഷന്‍) പുറത്തിറങ്ങൂ. ഫോര്‍ഡിന്റെ എഫ്-550 പ്ലാറ്റ് ഫോമിനെ ആധാരമാക്കിയാണ് ഈ “രാജാവ്” എത്തുന്നത്. ഇയാറ്റ് (IAT) എന്ന ചൈനീസ് കമ്പനിയാണ് കാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള സംഘമാണ് കാര്‍ നിര്‍മ്മിക്കുന്നത്.

“അഭൂതപൂര്‍വ്വമായ ദൃശ്യ വിരുന്നാ”ണ് കാള്‍മാന്‍ കിങ് എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. സൂപ്പര്‍ ഹീറോ കഥാപാത്രമായ ബാറ്റ്മാന്‍ ഒരു എസ്.യു.വി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ തെരച്ചില്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും കാള്‍മാന്‍ കിങ്ങിനു മുന്നിലായിരിക്കുമെന്നു വരെ പറയുന്നു നിര്‍മ്മാതാക്കള്‍.

4.5 ടണ്‍ ഭാരമുള്ള ഈ എസ്.യു.വിയുടെ നാളം ആറു മീറ്ററാണ്. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് കൂടി ഉള്‍പ്പെടുത്തിയ മോഡലാണെങ്കില്‍ ഭാരം 6 ടണ്‍ ആകും.

6.8 ലിറ്റര്‍ വി-10 എഞ്ചിനാണ് കാള്‍മാന്‍ കിങ്ങിന് കരുത്തേകുന്നത്. ഫോര്‍ഡിന്റെ എഫ്-550-നു കരുത്തേകുന്ന അതേ എഞ്ചിനാണ് ഇത്.

റോള്‍സ് റോയിസിന്റേതിനു സമാനമായ ഇന്റീരിയറാണ് കാള്‍മാന്‍ കിങ്ങില്‍ ഉള്ളത്.

വീഡിയോ:


We use cookies to give you the best possible experience. Learn more