| Thursday, 27th April 2017, 8:02 am

യു.പിയിലെ ജില്ലാ ആശുപത്രിയില്‍ ഇനി മുതല്‍ 'ഹിന്ദു' ബെഡ്ഷീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: മീററ്റിലെ പി.എല്‍ ശര്‍മ ജില്ലാ ആശുപത്രിയില്‍ ഇനി മുതല്‍ രോഗികള്‍ കിടക്കുക “ഹിന്ദു” ബെഡ് ഷീറ്റില്‍. എഴു വ്യത്യസ്ത നിറങ്ങളിലുള്ള ബെഡ്ഷീറ്റാണ് ഹിന്ദു ബെഡ്ഷീറ്റ് എന്ന പേരില്‍ ദൈവങ്ങളുമായി ബന്ധപ്പെടുത്തി ആശുപത്രിയില്‍ ഉപയോഗിക്കുക.


Also read ഹിന്ദു യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാതെ വലഞ്ഞ കുടുംബത്തിന് താങ്ങായി അയല്‍ക്കാരായ മുസ്ലീങ്ങള്‍; മൃതദേഹം ചുമന്നതും ചിതയൊരിക്കതുമെല്ലാം ഇവര്‍ തന്നെ 


ആഴ്ചയിലെ ഓരോ ദിവസവും ഓരോ ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപെയിന്റെ ഭാഗമായി വിബ്ജ്യോര്‍ അനുസരിച്ചുള്ള ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. “ഓപ്പറേഷന്‍ ഇന്ദ്രധനുഷ്” എന്ന് പേരിട്ട ഈ പദ്ധതിയെയാണ് പി.എല്‍ ശര്‍മ ആശുപത്രി അധികൃതര്‍ ദൈവങ്ങളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നത്.

രോഗികളെ ഓരോ ഹിന്ദു ദൈവങ്ങളെ ഓര്‍മ്മിപ്പിക്കാനാണ് വ്യത്യസ്ത നിറം ഉപയോഗിക്കുക. തിങ്കളാഴ്ച വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റാണ് ഉപയോഗിക്കുക, ശിവനുമായി ബന്ധപ്പെട്ട നിറമാണ് വെള്ള. ചൊവ്വാഴ്ച ഓറഞ്ച് ബെഡ്ഷീറ്റാണ് ഉണ്ടാവുക ഇത് ബജ്റംഗ് ബലി ഹനുമാനുമായി ബന്ധപ്പെട്ട നിറമാണ്.

ബുധനാഴ്ച ബുദ്ധനെയാകും രോഗികള്‍ക്ക് ഓര്‍മ്മപ്പെടുത്തുക പച്ച നിറത്തിലുള്ള ബെഡ്ഷീറ്റാണ് ഇതിനായി വിരിക്കുക. വ്യാഴാഴ്ച മഞ്ഞ നിറമാണ് ഉപയോഗിക്കുന്നത് ഇത് സായിബാബയെ പ്രതിനിധീകരിക്കുന്നതാണ്. ശനിദേവന്റെ നീല നിറത്തിലുള്ള ബെഡ്ഷീറ്റാണ് ശനിയാഴ്ചയ്ക്ക് നല്‍കിയിരിക്കുന്നത്. പര്‍പ്പിള്‍, പിങ്ക് നിറങ്ങളാണ് വെള്ളിയാഴ്ചക്കും ഞായറാഴ്ചക്കും വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.

“സ്വച്ഛ് ഭാരത് ക്യാംപെയിന്റെ കായക് കല്‍പ് പദ്ധതിക്കുകീഴിലുള്ള ഓപ്പറേഷന്‍ ഇന്ദ്രധനുസ് പറയുന്നത് ആഴ്ചയിലെ ഏഴുദിവസങ്ങളില്‍ വ്യത്യസ്ത നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കണമെന്നാണ്. എന്നാല്‍ വിബ്ജ്യോര്‍ പിന്തുടരാതെ ഓരോ നിറത്തിലുള്ള ബെഡ്ഷീറ്റിനെയും ഓരോ ദൈവങ്ങളുമായി ബന്ധപ്പെടുത്തി വിരിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നെന്ന്” ആശുപത്രി സൂപ്രണ്ട് ഡോ.പികെ ബന്‍സാല്‍ പറഞ്ഞു.

12 ലക്ഷം രൂപയാണ് ചെലവഴിച്ച് 4,900 ബെഡ്ഷീറ്റുകള്‍ ആശുപത്രി ഇതിനോടകം വാങ്ങിക്കഴിഞ്ഞു.

We use cookies to give you the best possible experience. Learn more