വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലെ ദ്വീപില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം. ന്യൂസിലന്റിലെ തെക്കന്‍ ഭാഗത്തെ ദ്വീപിനു സമീപത്തുള്ള അഗ്നി പര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ ദ്വീപില്‍ 50 പേര്‍ ഉണ്ടായിരുന്നെന്നും ഇതില്‍ അഞ്ചു പേര്‍ മരണപ്പെട്ടതായും ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരെ ദ്വീപില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.ഇതിനു പുറമെ നിരവധിപേരെ കാണാതായിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാല്‍ കൂടുതല്‍ തിരച്ചില്‍ നിലവില്‍ സാധിക്കില്ലെന്നാണ് ന്യൂസിലന്‍ഡ് പൊലീസ് അറിയിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡെന്‍ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌ഫോടനം നടക്കുന്നതിന്റെ കുറച്ചകലെ നിന്നെടുത്ത വീഡിയോയില്‍ അഗ്നിപര്‍വ്വതം പൊട്ടുന്നതിനുമുമ്പ് അന്തരീക്ഷത്തില്‍ വ്യാപകമായി പുക പരക്കുന്നത് വ്യക്തമാകുന്നുണ്ട്.
അഗനി പര്‍വ്വതം കാണാനായി വിനോദ സഞ്ചാരികളുടെ വ്യാപക ഒഴുക്ക് ഈ ദ്വീപിലേക്കുണ്ടാകാറുണ്ടായുരുന്നു.
വിനോദ സഞ്ചാര മേഖലയായതിനാല്‍ ദ്വീപില്‍ ഇത്തരത്തിലൊരു അപകടത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഹെലികോപ്റ്ററിലൂടെയും ബോട്ടിലൂടെയും നിരവധി സഞ്ചാരികള്‍ അഗ്നിപര്‍വ്വതം കാണാനെത്താറുണ്ടായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാണാതായവരെ കണ്ടെത്താനായി പൊലീസ് ശ്രമിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.