| Friday, 30th April 2021, 10:35 am

ഇസ്രഈലില്‍ ജൂതരുടെ ആഘോഷപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊറോണ്‍: വടക്കന്‍ ഇസ്രഈലിലെ മൊറോണില്‍ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു. ജൂത മതവിശ്വാസികളുടെ മതപരമായ ആഘോഷത്തിനിടെയാണ് അപകടം.

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഇസ്രഈലില്‍ നടന്ന ഏറ്റവും വലിയ ആഘോഷമാണ് ഇത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ അടച്ചിട്ടിരിക്കുകയായിരുന്നു.

തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഒത്തു ചേരുന്ന റാബി ഷിമോണ്‍ ബാര്‍ യോചായിയുടെ ശവകുടീരത്തിനരികിലാണ് അപകടമുണ്ടായത്. വിശ്വാസികള്‍ ഇവിടെ തടിച്ചു കൂടിയതാണ് അപകടത്തിന് കാരണമായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി അടിയന്തര സേവനങ്ങള്‍ക്ക് ആറോളം ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: At Least 48 Killed In Stampede At Israel Pilgrimage Site

We use cookies to give you the best possible experience. Learn more