മൊറോണ്‍: വടക്കന്‍ ഇസ്രഈലിലെ മൊറോണില്‍ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു. ജൂത മതവിശ്വാസികളുടെ മതപരമായ ആഘോഷത്തിനിടെയാണ് അപകടം.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഇസ്രഈലില്‍ നടന്ന ഏറ്റവും വലിയ ആഘോഷമാണ് ഇത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ അടച്ചിട്ടിരിക്കുകയായിരുന്നു.
തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഒത്തു ചേരുന്ന റാബി ഷിമോണ്‍ ബാര്‍ യോചായിയുടെ ശവകുടീരത്തിനരികിലാണ് അപകടമുണ്ടായത്. വിശ്വാസികള്‍ ഇവിടെ തടിച്ചു കൂടിയതാണ് അപകടത്തിന് കാരണമായത്.