റോഡരികില്‍ ബോംബ് പൊട്ടി അഫ്ഗാനിസ്ഥാനില്‍ ബസ് യാത്രികരായ 28 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന്‍ സ്ഥാപിച്ച ബോംബ് പൊട്ടി അഫ്ഗാനിസ്ഥാനില്‍ ബസില്‍ സഞ്ചരിച്ച 28 പേര്‍ കൊല്ലപ്പെട്ടു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍-ഹെറത് ഹൈവേയില്‍ വെച്ചാണ് ബസ് പൊട്ടിത്തെറിച്ചത്.
താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കാണ്ഡഹാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം തിരക്കേറിയ ഒരു മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷാ വാലി കോട്ടില്‍ അഫ്ഗാന്‍ സൈനികന്റെ വെടിയേറ്റ് രണ്ട് യു.എസ് സൈനികരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ക്യാംപിനുള്ളില്‍ നടന്ന വെടിവെയ്പിലാണ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.
ഈ വര്‍ഷം 11 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. നിലവില്‍ 14,000ത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. നാറ്റോയുടെ കീഴിലായി മൊത്തം 23,000 സൈനികരാണ് രാജ്യത്ത് അവശേഷിക്കുന്നത്.