| Sunday, 16th September 2012, 9:25 am

ജെ.എന്‍.യുവില്‍ 'ഐസ'ക്ക് വിജയം; എസ്.എഫ്.ഐയെ ഞെട്ടിച്ച് എസ്.എഫ്.ഐ ജെ.എന്‍.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പില്‍ തീവ്ര ഇടുതു വിദ്യാര്‍ത്ഥി സംഘടനയായ ഐസക്ക് വിജയം. മുഖ്യ എതിരാളിയായ എസ്.എഫ്.ഐക്കെതിരെ മത്സരിച്ച നാല് സ്ഥാനത്തില്‍ മൂന്നെണ്ണത്തിലും വിജയിച്ചാണ് ഐസ കരുത്ത് തെളിയിച്ചത്. എസ്.എഫ്.ഐ വിമതരായ എസ്.എഫ്.ഐ ജെ.എന്‍.യു സ്ഥാനാര്‍ത്ഥി വി ലെനിന്‍ കുമാറാണ് പുതിയ പ്രസിഡന്റ്. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എസ്.എഫ്.ഐയെ പിന്തള്ളി എസ്.എഫ്.ഐ ജെ.എന്‍.യുവും ഐസയും തമ്മിലായിരുന്നു പ്രധാന മത്സരം.[]

പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ത്തിത്വവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസവും ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നിലപാടിനെതിരെ പ്രമേയം പാസാക്കി എസ്.എഫ്.ഐയില്‍ നിന്ന് പുറത്തുപോയവര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് എസ്.എഫ്.ഐ ജെ.എന്‍.യു. 30 അംഗ കൗണ്‍സില്‍ പാനലില്‍ 12 എണ്ണത്തില്‍ ഐസയും 5 എണ്ണത്തില്‍ എസ്.എഫ്.ഐ ജെ.എന്‍.യുവും ആറ് സീറ്റില്‍ സ്വതന്ത്രരും തിരഞ്ഞെടുക്കപ്പെട്ടു.

കേവലം ഒരു സീറ്റ് മാത്രമാണ് എസ്.എഫ്.ഐ ഔദ്യോഗിക പക്ഷത്തിന് ലഭിച്ചത്. എ.ബി.വി.പിയും എന്‍.എസ്.യുവും ഓരോ സീറ്റ് വീതം നേടി. ഔദ്യോഗിക എസ്.എഫ്.ഐയുടെ കൂടെയായിരുന്ന എ.ഐ.എസ്.എഫ് ഇത്തവണ വിമത എസ്.എഫ്.ഐയുടെ കൂടെ സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്.

We use cookies to give you the best possible experience. Learn more