ന്യൂദല്‍ഹി: കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ദല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ 80ലധികം ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനായിരുന്ന ഒരു ഡോക്ടര്‍ മരണപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രിയില്‍ സീനിയര്‍ സര്‍ജനായ ഡോ. എ.കെ റാവത്താണ് മരിച്ചത്.
രോഗം സ്ഥിരീകരിച്ച 80 പേരില്‍ 12 പേരുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് സരോജ് ആശുപത്രിയിലെ ഒ.പി വിഭാഗം പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3754 പേര്‍ ഈ സമയത്തിനിടെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
3,53,818 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,45,237 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,86,71,222 പേര്‍ ഇതു വരെ രോഗമുക്തരായി.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,26,62,575 ആയി. 2,46,116 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക