ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ കെജ്രിവാളിന്റെ വേഷത്തിലെത്തിയ ഒരുവയസുകാരനായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ താരം.
ചുവപ്പ് ജാക്കറ്റ് ധരിച്ച് കുഞ്ഞന്‍ മീശ വരച്ച് വട്ട കണ്ണടവെച്ചെത്തിയ കുഞ്ഞുകെജ്രിവാള് ഇന്നലെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞ് നിന്നിരിന്നു. പിന്നാലെ ആരാണ് ഈ കുഞ്ഞ് കെജ്രിവാള് എന്നായി എല്ലാവരുടേയും സംശയം.
അവ്യാന് തോമര്‍ എന്നാണ് ഈ കുട്ടിയുടെ പേര്. ആംആദ്മി പാര്‍ട്ടി അനുയായിയായ രാഹുല്‍ ആണ് അവ്യാന്റെ പിതാവ്. രാഹുലിന്റെ തോളിലേന്തിയായിരുന്നു വിജയാഹ്ലാദവേദിയിലേക്കുള്ള അവ്യാന്റെ വരവ്.
നേരത്തേയും രാഹുലിന്റെ കുടുംബം ആംആദ്മി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നു. 2015 ല്‍ രാംലീല മൈതാനത്ത് കെജ്രിവാള് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്രിവാളിന്റെ രൂപത്തിലെത്തിയത്.
ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു അവ്യാന്റെ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം 2500ലേറെ തവണ റീട്വീറ്റ് ചെയ്തിരുന്നു. മഫ്ളര്‍മാന്‍ എന്ന പേരില്‍ പുഞ്ചിരി സ്മൈലിയുമായാണ് ആപ്പ് അവ്യാന്റെ ചിത്രം പുറത്തു വിട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ