പോണ്ടിച്ചേരി: ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് പുറത്താക്കിയതായി ആരോപണം.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവായ റബീഹയെ ആണ് പരിപാടിയില്‍ നിന്ന് പുറത്താക്കിയത്.
റബീഹയോട് പരിപാടി നടക്കുന്ന ഹാളില്‍ നിന്ന് പുറത്ത് പോകാന്‍ പറയുകയായിരുന്നു.
189 പേരില്‍ പത്ത് പേരെ തിരഞ്ഞെടുക്കകയും ഇവര്‍ക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് പ്രതിഷേധ സൂചകമായി തനിക്ക് ലഭിച്ച സ്വര്‍ണമെഡല്‍ റാബീഹ പരസ്യമായി നിരസിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിലും, സര്‍വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
ഇലക്ട്രോണിക്‌സ് മീഡിയയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്തിക, പി.എച്ച്.ഡി ജേതാക്കളായ അരുണ്‍കുമാര്‍, മെഹല്ല എന്നിവരാണ് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
തന്നെ എന്‍.എസ്.ജി കമാന്‍ഡോകള്‍ കാരണം വ്യക്തമാക്കാതെ പുറത്താക്കിയത് എന്ന് റബീഹ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video