ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് യോഗം ചേരുമെന്ന് അറിയിച്ചു.
കൊവിഡ് -19, വാക്‌സിനേഷന്‍ സാഹചര്യം എന്നിവയും യോഗത്തില്‍ അവലോകനം ചെയ്യും. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കൊവിഡില്‍ രാജ്യം നേരിടുന്നത് അതീവ ഗുരുതരസാഹചര്യമാണെന്ന് ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്റെ ഇന്ത്യാ ടാസ്‌ക് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്ക് വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുതെന്നും അതിലൂടെ മാത്രമെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകൂവെന്നും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രാജ്യ തലസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് ദല്‍ഹി. കഴിഞ്ഞ 24 മണിക്കൂറിനിടെ 24000 പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.
23.36 ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക