ന്യൂദല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ കുറ്റമാരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് സംഘപരിവാര്‍.
ദിഷയ്‌ക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അറ്റ് 21 എന്ന ഹാഷ്ടാഗിലാണ് ദിഷയ്‌ക്കെതിരെയുള്ള ട്വീറ്റുകള്‍.
21 വയസ്സില്‍ ചെയ്യേണ്ട കാര്യമല്ല ദിഷ ചെയ്തതെന്നും 21 വയസ്സിലൊക്കെ ഞങ്ങള്‍ ചെയ്ത ‘നല്ല കാര്യങ്ങള്‍’ ഇതൊക്കെയാണ് എന്നുപറഞ്ഞുകൊണ്ടാണ് ട്വീറ്റുകള്‍ വരുന്നത്.
21 വയസ്സില്‍ ഞാന്‍ ക്ലാസ് കയറാതിരുന്നിട്ടുണ്ട്, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ട്, ഇവിടെ ചില ആക്ടിവിസ്റ്റുകള്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ഒരു ട്വീറ്റ്, ചിലര്‍ 21ാം വയസ്സില്‍ ഇന്ത്യയെ അഭിമാനത്തിലെത്തിച്ചു ചിലര്‍ നാണംകെടുത്തി എന്നാണ് കായികതാരം ഹിമാ ദാസിന്റെയും ദിഷയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
21ാം വയസ്സില്‍ തന്റെ ജീവിതത്തിലെ എല്ലാ വില്ലന്മാരെയും തകര്‍ത്തെറിഞ്ഞ് ദേശീയ അവാര്‍ഡും നേടി വിജിയിച്ച ഒരു നടിയുമായി എന്നാണ് കങ്കണയുടെ ട്വീറ്റ്.
ഏതാണ്ട് 10 ലക്ഷം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിരിക്കുന്നത്. പല ട്വീറ്റുകളിലും ദിഷയെ തീവ്രവാദിയായാണ് ചിത്രീകരിക്കുന്നത്.
ദിഷയെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.
ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുമ്പോഴാണ് ദിഷയ്‌ക്കെതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം.
ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷ രവിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ലെന്നും അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിര്‍ന്നാ
അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞത്.
ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോണ്‍ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂള്‍ കിറ്റിന്റെ പേരിലുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകരായ കോളിന്‍സ് ഗോണ്‍സാലസും സൗരഭ് കൃപാലും ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍
ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: At 21; Sangh Parivar’s planned hate campaign against Disha Ravi; ‘At 21’ trending on Twitter