ഐ.സി.സി യുടെ 2015ലെ ബൗളര്‍മാരുടെയും ഓള്‍ റൗണ്ടര്‍മാരുടെയും റാങ്ക് ലിസ്റ്റില്‍ ആര്‍. അശ്വിന്‍ ഒന്നാമത്. നിലവില്‍ ഏകദിന റാങ്ക് ലിസ്റ്റില്‍ 5ാമതും ട്വന്റി20 യില്‍ ഇരപതാം സ്ഥാനത്തുമാണ് അശ്വിന്‍. മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ അശ്വിനെ സഹായിച്ചത്. ബിഷന്‍സിങ് ബേദിക്ക് ശേഷം ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമാണ് അശ്വിന്‍.
“ഐ.സി.സി ക്രിക്കറ്റ്.കോം” നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ അശ്വിന് 871പോയിന്റുകളുണ്ട്. 2ാം സ്ഥാനത്ത് 857 പോയിന്റുകളുമായി ഡെയ്ല്‍ സ്‌റ്റെയ്ന്‍ ആണ്. 406 പോയിന്റോട് കൂടിയാണ് ടെസ്റ്റ് മത്സരങ്ങളിലെ ഓള്‍ റൗണ്ടറായത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍ 384 പോയിന്റുകളുമായി 2ാമതെത്തി.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ 1ാം റാങ്കിലെത്തിയത്. വെസ്റ്റിന്‍ഡീസുമായുള്ള 2ാം ടെസ്റ്റിനുമുന്‍പ് സ്മിത്ത് 4ാം റാങ്കിലായിരുന്നു. പക്ഷേ വില്ല്യംസിനേയും ജോ റൂട്ടിനേയും ഏബി ഡിവില്ല്യേസിനെയും മറികടന്ന് പിന്നീട് 1ാം റാങ്കിലെത്തി.
തന്റെ പ്രകടനത്തെ സ്വാധീനിച്ച ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും, ടീം മാനേജ്‌മെന്റിനും സഹകളിക്കാര്‍ക്കും അശ്വിന്‍ നന്ദി പറഞ്ഞു. മൂന്ന വര്‍ഷത്തിനിടെ 2ാം തവണയാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് 1ാം റാങ്കിലെത്തുന്നത്.