മുംബൈ: ഇന്ത്യന്‍ ജഴ്സിയില്‍ ആര്.അശ്വിനെ കണ്ടിട്ട് നാളിത്തിരിയായി. ഒടുവിലായ ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ഐ.പി.എല്ലിലും സ്പിന്‍ മാജിക്കുകാരന് കളിച്ചിരുന്നില്ല. എന്നാല്‍ കളത്തിനു പുറത്ത് അശ്വിന് വളരെ തിരക്കിലായിരുന്നു.
അങ്ങനെയിരിക്കെ അശ്വിന് പ്രശസത കൊമേഡിയനായ വിക്രം സതയെയും “വാട്ട് ദ ഡക്ക് ഷോ” എന്ന പരിപാടിയിലും പങ്കെടുത്തു. പരിപാടിക്കിടെ മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തിനെ കുറിച്ച് അശ്വിന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
2009ലായിരുന്നു സംഭവം. അശ്വിന് തമിഴ് നാടിനു വേണ്ടി കളിക്കുന്ന കാലമായിരുന്നു അത്. അപ്രതീക്ഷിതമായി ഡ്രസ്സിംഗ് റൂമിലേക്കു കടന്നു വന്ന ശ്രീകാന്ത് അശ്വിനോട് തന്റെ പ്രകടനത്തെ കുറിച്ച് ആരാഞ്ഞ്. ഒരു വിക്കറ്റ് മാത്രമായിരുന്നു അശ്വിന് നേടാന്‍ സാദിച്ചിരുന്നുള്ളൂ. അതിനാല്‍ പ്രകടനത്തില്‍ നിരാശനാണെന്നായിരുന്നു താരത്തിന്റെ മറുപടി.
എന്നാല്‍ അശ്വിന് ശ്രീകാന്ത് നല്കിയ മറുപടിയുടെ ആഴം അശ്വിന് ഇന്നും ഓര്‍ക്കുന്നുണ്ട്.” നിന്നെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെങ്കില്‍ നീ ദേശീയ ടീമിന് അര്‍ഹനാണെന്ന് എനിക്ക് പറയണം. അതിന് നീ ഓരോ മത്സരത്തിലും അഞ്ച് വിക്കറ്റുകള്‍ വീതമെടുത്ത് തെളിയിച്ചു തരണം. നീ പ്രാപ്തനാണെന്നു മനസിലായാല്‍ മാത്രം പോര, അത് കാണിച്ചു തരണം.” അതായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
അശ്വിന് മുന്‍ സെലക്ടര്‍ കൂടിയായ ശ്രീകാന്തിന്റെ വാക്കുകള്‍ പ്രചോദനം നല്കി. എന്നാല്‍ അന്ന് രസകരമായ മറ്റൊരു സംഭവം കൂടിയുണ്ടായി. സംസാരിച്ചിരിക്കെ ശ്രീകാന്ത് താന്‍ വലിച്ചു കൊണ്ടിരുന്നു സിഗരറ്റ് കുറ്റി ഇട്ടത് അശ്വിന്റെ മുന്നിലുണ്ടായിരുന്ന സാമ്പാര്‍ പാത്രത്തിലായിരുന്നു.
പാത്രത്തില്‍ സാമ്പാറായിരുന്നുവെന്ന് ശ്രീകാന്തിന് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. അതിനെ കുറിച്ചോര്‍ത്ത് താന്‍ എപ്പോഴും ചിരിക്കാറുണ്ടെന്നും താരം പറയുന്നു.