| Thursday, 25th May 2023, 4:26 pm

ഒരിക്കല്‍ താന്‍ പോകുമെന്നും അന്ന് ഞങ്ങള്‍ക്ക് നല്ല കാലം വരുമെന്നും മുത്തശ്ശി പറയുമായിരുന്നു, അന്നത് ഉള്‍ക്കൊള്ളാനായില്ല: അശ്വതി ശ്രീകാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മുത്തശ്ശിയുടെ മരണമാണ് ജീവിതത്തില്‍ സംഭവിച്ചതില്‍ ഏറ്റവും ദുഖകരമായിട്ടുള്ള കാര്യമെന്ന് സീരിയല്‍ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മുത്തശ്ശിയുടെ മരണം തന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചുവെന്നും ആ സംഭവത്തിന് ശേഷമാണ് തന്റെ ഫാമിലിയില്‍ ഒരുപാട് നല്ല മാറ്റങ്ങളുണ്ടായതെന്നും ധന്യ വര്‍മയോടുള്ള അഭിമുഖത്തില്‍ അശ്വതി പറഞ്ഞു.

‘എന്റെ ഏറ്റവും പ്രിയപ്പെട്ടൊരാളിന്റെ വേര്‍പാട് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. എനിക്കൊരു 18 വയസ്സുള്ളപ്പോളാണ് മുത്തശ്ശി മരിക്കുന്നത്. ആ സംഭവം എന്റെ ജീവിതത്തില്‍ അനുഭവിച്ചതില്‍ വച്ച് ഏറ്റവും പെയിന്‍ഫുള്‍ ആയിട്ടുള്ള കാര്യമാണ് .പക്ഷേ മുത്തശ്ശി മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ വീട് മാറിയത്.

മുത്തശ്ശിയുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും വീട് മാറില്ലായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് ഞങ്ങളുടെ ഫാമിലി മൊത്തം മാറിയപ്പോളാണ് സാമ്പത്തിക ഭദ്രതയുണ്ടാവുന്നത്. മുത്തശ്ശിയെപ്പോഴും പറയുമായിരുന്നു, മുത്തശ്ശിയില്ലാണ്ടാവുന്നൊരു കാലം വരുമെന്നും, അപ്പോള്‍ ഞങ്ങള്‍ക്ക് നല്ലതുമാത്രമേ വരുകയുള്ളുവെന്ന്.

അന്നൊക്കെ മുത്തശ്ശിയങ്ങനെ പറഞ്ഞപ്പോഴൊന്നും അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കാരണം, മുത്തശ്ശിയോടെനിക്ക് അത്രക്കും സ്‌നേഹമായിരുന്നു. പക്ഷേ മുത്തശ്ശി പറഞ്ഞതുപോലെ തന്നെയാണ് പിന്നീട് സംഭവിച്ചത്.

ഞങ്ങള്‍ താമസിച്ച സ്ഥലത്തുനിന്നും മാറിയതിന്റെ ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. ഞാനിതിലൂടെയൊക്കെ മനസ്സിലാക്കുന്നതെന്താണെന്ന് വെച്ചാല്‍, നമ്മുടെ ജീവിതത്തില്‍ എത്ര വിഷമമുള്ള അനുഭവമുണ്ടായാലും അതിനൊക്കെയൊരു പോസിറ്റീവ് വശമുണ്ടെന്നാണ്,’ അശ്വതി പറഞ്ഞു.

പ്രിയപ്പെട്ടൊരാള്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന പോലെതന്നെയാണ് സൗഹൃദങ്ങളിലെ വിശ്വാസം നഷ്ടപ്പെടുമ്പോളെന്നും അശ്വതി പറഞ്ഞു.

‘നമ്മുടെ പ്രിയപ്പെട്ടൊരാള്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന പോലെതന്നെയാണ് നമ്മള്‍ ഒരുപാട് സ്‌നേഹിച്ചൊരാള്‍ നമ്മുടെ ട്രസ്റ്റ് ബ്രേക്ക് ചെയ്യുന്നത്. അത് വളരെ പെയിന്‍ഫുള്‍ ആയൊരു കാര്യമാണ്. ഞാന്‍ അത്രപെട്ടെന്ന് ആളുകളായിട്ട് ക്ലോസാവുന്നയാളല്ല. ഞാന്‍ വളരെ പതുക്കെ മാത്രമേ ആളുകളുമായടുക്കാറുള്ളൂ.

ഞാനൊരുപാട് പേര്‍ക്ക് ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും. എന്നാല്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട്‌സ് വളരെ കുറവാണ്. ഞാന്‍ തുറന്നു സംസാരിക്കുന്നയിടങ്ങള്‍ വളരെ കുറവാണ്. എന്നെ അത്ര ആഴത്തില്‍ അറിയാവുന്നവര്‍ വളരെ കുറവാണ്,’ അശ്വതി പറഞ്ഞു.


Content Highlights: Aswathy Sreekanth about her grandmother’s death

We use cookies to give you the best possible experience. Learn more