ആശ്വാസം പകരില്ല കാലം
Daily News
ആശ്വാസം പകരില്ല കാലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th March 2015, 7:00 am

Kavi


കവിത | എഡ്‌നാ സെയ്ന്റ് വിന്‍സന്റ് മില്ലെ

മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


ആശ്വസിപ്പിക്കില്ല കാലം: കാലം സുഖപ്പെടുത്തും എന്റെ വേദനകളെന്ന്
നിങ്ങളെല്ലാം പറഞ്ഞത് കളവ് !
മഴയുടെ വിലാപങ്ങളില്‍ ഞാനവന്റെ അഭാവമറിയുന്നു;
തിരകളുള്‍വലിയുമ്പോള്‍ അവനെ തിരയുന്നു;
എല്ലാ കുന്നിന്‍ ചെരിവുകളില്‍ നിന്നും പഴയ മഞ്ഞ് ഉരുകിയൊലിക്കുന്നു
ഓരോ വഴിയിലും എരിയുന്നൂ പോയ വര്‍ഷത്തിന്റെ ഇലകള്‍;
ഹൃദയത്തില്‍ കൂനകൂടി, ഓര്‍മ്മകള്‍ക്കൊപ്പം പക്ഷേ ബാക്കിയാവണം
എന്റെ പോയ വര്‍ഷത്തിന്‍ തിക്തമാം പ്രണയം!
തുളുമ്പി നില്‍ക്കുന്നുണ്ടവന്റെ ഓര്‍മ്മകളെന്നതാല്‍
പോകാന്‍ ഞാന്‍ ഭയക്കുന്ന ഒരു നൂറു സ്ഥലങ്ങളുണ്ട് !
അവന്റെ കാല്‍ പതിയാത്ത, മുഖം കണ്ടിട്ടില്ലാത്ത
ചില മൂകസ്ഥലികളില്‍ ആശാസത്തിന്‍ നിശ്വാസമുതിര്‍ത്ത് പ്രവേശിക്കവേ
പറയാറുണ്ട് ഞാന്‍, ” ഇവിടെ ഇല്ല അവന്റെ ഓര്‍മ്മകള്‍!”
അങ്ങനെ വീണ്ടും അവനെ ഓര്‍മ്മിച്ച്, വീണ്ടും വേദനകളിലേക്കാഴാന്മാത്രം !

Sonnet II: “Time Does Not Bring Relief” by Edna St. Vincent Millay
(Painting: Potrrait of Jaroslava, Alphonse Mucha)

 


എഡ്‌നാ സെയ്ന്റ് വിന്‍സന്റ് മില്ലെ

Millie
ഒരു അമേരിക്കന്‍ കവയത്രിയും നാടകകാരിയുമാണ് എഡ്‌നാ സെയ്ന്റ് വിന്‍സന്റ് മില്ലെ (1982- 1950). 1923ല്‍ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിന് ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ഇവര്‍. ഇവരുടെ സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളില്‍ക്കൂടിയും ഇവരുടെ നിരവധി പ്രണയ ബന്ധങ്ങളില്‍ കൂടിയും ഇവര്‍ അറിയപ്പെടുന്നു. തന്റെ ഗദ്യരചനകള്‍ക്ക് നാന്‍സി ബോയ്ഡ് എന്ന തൂലികാ നാമമായിരുന്നു മില്ലെ ഉപയോഗിച്ചിരുന്നത്. ഒരു നൂറ്റാണ്ടിലെ മികച്ച കവിതകളില്‍ ചിലതാണ് മില്ലെ എഴുതിയിരുന്നതെന്നാണ് പ്രശസ്ത കവി റിച്ചാര്‍ഡ് വില്‍ബര്‍ പറയുന്നത്.


സ്വാതി ജോര്‍ജ്

Swathi-george

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 


 മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.