സിനിമാ നിരൂപണങ്ങള്‍ മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ കഴിഞ്ഞു ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും സജീവമാണ്.
വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ സിനിമ നിരൂപകനും സോഷ്യല്‍ മീഡിയ ഫെയിമുമായ അശ്വന്ത് കോക്ക് നടത്തിയ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമ റിവ്യൂ ചെയ്യണ്ട എന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് അവതാരിക പറയുമ്പോള്‍. ഇല്ല അത് സാധ്യമല്ലെന്നും ഉടന്‍ തന്നെ റിവ്യു ചെയ്തിലെങ്കില്‍ ഏഴു ദിവസം വരെ ആ സിനിമകള്‍ തിയേറ്ററില്‍ ഉണ്ടാകില്ലെന്നുമാണ് അശ്വന്ത് കോക്ക് പറഞ്ഞത്.
അശ്വന്ത് കോക്കിന്റെ ഈ പ്രസ്താവനയുടെ വീഡിയോ ഈ ചര്‍ച്ചകള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.
മലയാളത്തില്‍ അടുത്ത കാലങ്ങളില്‍ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും തിയേറ്ററില്‍ വന്നതും പോയതും ആരും തന്നെ അറിഞ്ഞിട്ടില്ലെന്നും അതിനെയാണ് അശ്വന്ത് കോക്ക് സൂചിപ്പിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
റിവ്യൂ കൊണ്ട് മാത്രം സിനിമകള്‍ തകരില്ലെന്നും മോശം കഥയും പ്രേക്ഷകരെ തൃപ്തിപ്പെടുതാത്ത സിനിമകളാണ് തിയേറ്ററില്‍ പരാജയമാകുന്നതെന്നാണ് ചര്‍ച്ചകളില്‍ ഉയരുന്ന വാദങ്ങള്‍.
കഴിഞ്ഞ ദിവസം നടന്ന മാതൃഭൂമി ചര്‍ച്ചയില്‍ സിനിമ റിവ്യൂ ചെയ്യുന്നത് കൊണ്ട് ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നും നിരൂപകരില്‍ പലരും പറഞ്ഞിരുന്നു.
Content Highlight: Aswanth kok words about malayalam cinema is now viral on social media