സിനിമകൾ നിരൂപണ വിധേയമാക്കാണോ എന്നതിനെ കുറിച്ച് വലിയ ചർച്ചകളാണ് നിലവിൽ നടക്കുന്നത്. വിഷയത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ മേഖലയിലും നിലനിൽക്കുന്നത്.
സിനിമാ നിരൂപണത്തിലൂടെ ശ്രദ്ധ നേടിയ റിവ്യൂവറാണ് അശ്വന്ത് കോക്ക്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുള്ള അശ്വന്ത് ഭൂരിഭാഗം സിനിമകളെ കുറിച്ചും തന്റെ നിലപാടുകൾ പറയാറുണ്ട്. അത്തരത്തിൽ ഈയിടെ ശ്രദ്ധ നേടിയ സിനിമാ റിവ്യൂ ആയിരുന്നു ജയിലർ എന്ന സിനിമയുടേത്.
രജനികാന്ത് നായകനായെത്തിയ ചിത്രം ഒരുക്കിയത് നെൽസൺ ആയിരുന്നു. പ്രതീക്ഷയില്ലാതെ ജയിലർ കണ്ടപ്പോൾ ചിത്രത്തിലെ മോഹൻലാലിന്റെ വേഷവും സിനിമയുമെല്ലാം തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് അശ്വന്ത് പറഞ്ഞിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് ജയിലർ സിനിമയിലെ വയലൻസിനെ പ്രൊമോട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചതെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് അശ്വന്ത്.
സിനിമയിലെ വയലൻസുകൾ തനിക്ക് ഇഷ്ടമാണെന്നും താൻ സ്ഥിരമായി കൊറിയൻ സിനിമകൾ കാണുന്ന ഒരാളാണെന്നുമാണ് അശ്വന്ത് പറയുന്നത്. ചിത്രത്തിലെ വയലൻസ് താൻ നന്നായി ആസ്വാദിച്ചെന്നും ബിഹൈൻഡ് വുഡ്‌സിനോട് അശ്വന്ത് കോക്ക് പറഞ്ഞു.
‘സിനിമയിൽ വയലൻസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നേരിട്ട് കാണാൻ ഇഷ്ടമാണെന്ന് ഞാൻ പറയുന്നില്ല. സിനിമയിൽ അതെനിക്ക് ഇഷ്ടമാണ്. ഞാൻ ഇഷ്ടംപോലെ കൊറിയൻ സിനിമകൾ കാണുന്ന ഒരാളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വയലൻസുകൾ ഉള്ളത് കൊറിയൻ സിനിമകളിലാണ്.
ആ തരത്തിൽ ഒരാളെ നിർത്തിയിട്ട് ഒറ്റയടിക്ക് തലവെട്ടുന്ന രീതിയിലുള്ള സീനുകൾ മലയാള സിനിമയിൽ വളരെ കുറവാണ്. കാരണം സിനിമ കാണാൻ കുട്ടികളും കുടുംബവും വരണം എന്നുള്ളത് കൊണ്ട് ഇവിടെ സിനിമകളിൽ ഒരു കോംപ്രമൈസ് നടത്താറുണ്ട്.
പക്ഷെ ജയിലറിൽ അങ്ങനെ ഒരു കോംപ്രമൈസുമില്ല. വയലൻസ് ഏറ്റവും മികച്ച രീതിയിൽ കാണിച്ചു എന്നാണ് ഞാൻ ജയിലറിന്റെ റിവ്യൂവിൽ പറഞ്ഞത്.
അത് ഞാൻ മാക്സിമം ആസ്വദിച്ചിട്ടുണ്ട്. അത് ഞാൻ ഭീകരമായി എൻജോയ് ചെയ്തു. അതേ ഞാൻ പറഞ്ഞിട്ടുള്ളു,’അശ്വന്ത് കോക്ക് പറയുന്നു.
Content Highlight: Aswanth Kok Talk About Violence In Jailer Movie