| Saturday, 4th November 2023, 12:31 pm

യഷ് കാണിക്കുന്ന സ്വാഗ് പൃഥ്വിരാജ് കാണിച്ചാല്‍ നടക്കില്ല, ദുല്‍ഖറിനോ ഉണ്ണി മുകുന്ദനോ ആ സ്വാഗില്ല: അശ്വന്ത് കോക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ മാസ്സോ സ്വാഗോ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന താരങ്ങള്‍ ഇല്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി റിവ്യൂവര്‍ അശ്വന്ത് കോക്ക്.

കെ.ജി.എഫ് പോലെയൊക്കെയുള്ള ഒരു കഥ മലയാളത്തില്‍ വന്നപ്പോള്‍ പോലും യഷിനെപ്പോലെയൊന്നും സ്വാഗ് കാണിക്കാന്‍ പറ്റിയ ഒരു താരങ്ങള്‍ പോലും ഇവിടെയില്ലെന്നാണ് അശ്വന്ത് കോക്ക് പറയുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ജി.എഫില്‍ റോക്കിയായി യഷ് വന്നപ്പോള്‍ മുതലാണല്ലോ മാസ്സിനെ കുറിച്ചും സ്വാഗിനെ കുറിച്ചുമൊക്കെ ചര്‍ച്ച വന്നത്. ആ വിധത്തിലുള്ള കഥാപരിസരം ഉണ്ടെങ്കില്‍ മലയാളത്തിലെ ആക്ടര്‍മാരായ പൃഥ്വിക്കോ ദുല്‍ഖറിനോ ഉണ്ണി മുകുന്ദനോ അതേ സ്വാഗ് കാണിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും സാധിക്കില്ലെന്നായിരുന്നു അശ്വന്ത് കോക്കിന്റെ മറുപടി.

ഇവര്‍ക്കൊക്കെ ആകാരമുണ്ട്. അതല്ലല്ലോ പെര്‍ഫോമന്‍സ് അല്ലേ വേണ്ടത്. കെ.ജി.എഫില്‍ യഷ് ഗണ്‍പിടിച്ച് ഒരു ഐറ്റം കാണിക്കുന്നുണ്ട്. അത് പൃഥ്വിരാജ് കാണിച്ചാല്‍ ഏല്‍ക്കില്ല. കൃത്രിമത്വം വരും. അത് മുഴച്ചു നില്‍ക്കും. ഫിസിക്ക് ഉണ്ടായിട്ട് കാര്യമില്ല.

ഉണ്ണി മുകുന്ദനൊക്കെയല്ലേ ഇവിടെ ഏറ്റവും ഫിസിക്ക് ഉണ്ടെന്ന് പറയുന്നത്. പക്ഷേ അതുകൊണ്ട് കാര്യമില്ല. അഭിനയം കൂടി വേണം. ഫെര്‍ഫോമന്‍സ് ലെവലും സ്വാഗും കരിസ്മയും ജനിക്കുമ്പോഴേ വരുന്ന സാധനമാണ്. രജനീകാന്തിനെപ്പോലെയൊക്കെ. അത് വര്‍ക്ക് ചെയ്ത് ഉണ്ടാക്കാന്‍ കഴിയില്ല.

യഷ് ചെയ്യുന്ന പോലത്തെ അല്ലെങ്കില്‍ തമിഴില്‍ വിജയ്‌യോ തെലുങ്കില്‍ പ്രഭാസോ രാം ചരണോ ചെയ്യുന്നതുപോലെത്തെ കഥാപാത്രങ്ങള്‍ ഇവര്‍ക്ക് പുള്‍ ഓഫ് ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കിയേ ആര്‍.ആര്‍.ആറില്‍ രാം ചരണ്‍ ചെയ്യുന്ന കഥാപാത്രം പൃഥ്വിരാജാണ് ചെയ്യുന്നതെങ്കിലെന്ന്.

അത് അവര്‍ അഭിനയിക്കുന്നതായി നമുക്ക് ഫീല്‍ ചെയ്യും. ഒന്നാമതായി ഇവര്‍ക്കൊരു പാക്കേജ് ഇല്ല. ഫൈറ്റ് ചെയ്യുന്നവര്‍ക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റില്ല. ടൊവിനോ ഫൈറ്റ് ചെയ്യും പൃഥ്വി ഫൈറ്റ് ചെയ്യും. പക്ഷേ ഇവര്‍ക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ ഡാന്‍സ് ചെയ്യും ഫൈറ്റ് ചെയ്യാന്‍ കഴിയില്ല. ഇതെല്ലാം കൂടിയുള്ള പാക്കേജ് നമുക്ക് പണ്ട് മുതലേ ഇല്ല.

ആകെ ഉണ്ടായിരുന്നത് ലാലേട്ടനാണ്. പുള്ളി പ്രായമായി അങ്ങനെത്തെ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുന്ന സ്‌റ്റേജിലല്ല ഇപ്പോഴുള്ളത്. നിങ്ങള്‍ തമിഴില്‍ നോക്കൂ. വിജയ് മുതല്‍ ധനുഷ് വരെയുള്ളവര്‍. അതുപോലെ ശിവകാര്‍ത്തികേയന്‍ വരെ ചെയ്യും. എന്നാല്‍ നമുക്കതില്ല. അങ്ങനെ ഒരാള്‍ ഉണ്ടായി വരണം. നെപ്പോട്ടിസം പിടിച്ചിരുന്നിട്ട് കാര്യമില്ല.

ഇപ്പോഴത്തെ നടന്മാരില്‍ ദുല്‍ഖറിന് ഉള്‍പ്പെടെ സ്‌ട്രോങ് സോണ്‍ ഉണ്ട്. പക്ഷേ പാക്കേജ് വേണ്ടേ. സ്വാഗും കരിസ്മയും എല്ലാവര്‍ക്കും കിട്ടില്ല. ലാലേട്ടനോ മമ്മൂക്കയോ നോക്കുന്ന ഒരു നോട്ടത്തില്‍ നമുക്ക് അത് കിട്ടും. എന്തിന് സുരേഷ് ഗോപിയില്‍ നിന്ന് വരെ കിട്ടും. അതിന് അപ്പുറത്തേക്ക് ഇല്ല.

ജയറാമിന് സ്വാഗില്ല. അതുകൊണ്ടാണ് ജയറാം അത്ര വലിയ സ്റ്റാര്‍ ആകാതിരുന്നത്. സലാം കാശ്മീരില്‍ പുള്ളി വലിയ ഏജന്റാണെന്ന് പറയുമ്പോള്‍ നമുക്ക് ചിരിയാണ് വരുന്നത്. അതിനുള്ള കാരണം ഇതാണ്. ഉണ്ണി മുകുന്ദന്‍ മാക്‌സിമം സ്വാഗ് പിടിച്ച പടമാണ് മാളികപ്പുറം. അത്യാവശ്യം കരിസ്മ കൊണ്ടുവരാനും പറ്റിയിട്ടുണ്ട്. പക്ഷേ അഭിനയം കൂടി വേണമല്ലോ. അതുകൊണ്ട് പുള്ളിയേയും ഒരു സ്റ്റാര്‍ മെറ്റീരിയല്‍ എന്ന് പറയാന്‍ പറ്റില്ല,’ അശ്വന്ത് കോക്ക് പറഞ്ഞു.

Content Highlight: Aswant KoK about Prithviraj and DQ and Yash

We use cookies to give you the best possible experience. Learn more