ഉയര്‍ന്ന ബാറ്ററി ലൈഫും കുറഞ്ഞ വിലയുമുള്ള ഒരു ഫോണാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എങ്കില്‍ ഇതാ പുതിയ സെന്‍ഫോണ്‍ സീരീസിലുള്ള സ്മാര്‍ട്‌ഫോണുമായി എസുസ് ഇന്ത്യ എത്തുന്നു.
സെന്‍ഫോണ്‍ മാക്‌സ് എന്നാണ് പുതിയ മോഡലിന്റെ പേര്. 9,999 രൂപയാണ് ഫോണിന്റെ വില. ഫ്‌ളിപ് കാര്‍ട്ട് വഴി ഫോണിനായി പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ജനുവരി 14നാണ് ഫോണ്‍ റിലീസ് ആവുക.
ഉയര്‍ന്ന ബാറ്ററി ലൈഫ് തന്നെയാണ് സെന്‍ഫോണ്‍ മാക്‌സിന്റെ പ്രധാന പ്രത്യേകത. 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. എന്നാല്‍ റിമൂവബിള്‍ ബാറ്ററി അല്ല ഇതിലുള്ളത്. 914 മണിക്കൂറാണ് ടോക്ക് ടൈം ആയി പറയുന്നത്. 38 മണിക്കൂറാണ് ടോക്ക് ടൈം.
5000 എംഎഎച്ച് ബാറ്ററി ലൈഫുമായി വിപണിയില്‍ എത്തിയ മറ്റൊരു മോഡലായിരുന്നു ജിയോനി മാരത്തണ്‍ എം4. 15,499 രൂപയായിരുന്നു ഇതിന്റെ വില.
3010 എംഎഎച്ച് ബാറ്ററി ലൈഫുമായി ജിയോനി മാരത്തണ്‍ എം5 ഉം അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. 17,999 രൂപയാണ് ഇതിന്റെ വില.
ലെനോവോയുടെ വൈബ് 1 ആണ് ഉയര്‍ന്ന ബാറ്ററി ലൈഫുമായി എത്തിയ മറ്റൊരു ഫോണ്‍ 4,900 ആയിരുന്നു ഇതിന്റെ ബാറ്ററി കപ്പാസിറ്റി. 15,999 രൂപയായിരുന്നു ഈ മോഡലിന്റെ വില.