| Tuesday, 7th February 2017, 3:04 pm

എസൂസ് സെന്‍ഫോണ്‍ 3 എസ് മാക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി: ആകര്‍ഷകമായ വിലയും ഫീച്ചറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എസൂസിന്റെ പുതിയ സെന്‍ഫോണ്‍ 3 സീരീസ് സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കി. 14,999 രൂപയാണ് വില. ഓഫ് ലൈനായും ഓണ്‍ലൈനായും ഫോണ്‍ സ്വന്തമാക്കാം.

ബ്ലാക്ക്, സാന്റ് ഗോള്‍ഡ് നിറങ്ങളിലുള്ള മോഡലുകളാണ് പുറത്തിറങ്ങിയത്. അലൂമിനിയം നിര്‍മിച്ചെടുത്ത മെറ്റല്‍ യൂണിബോഡി ഡിസൈന്‍ തന്നെയാണ് ഫോണിന്റെ പ്രധാന പ്രത്യേകത.

ഹോം ബട്ടന്‍ മുകളിലായി ഫിംഗര്‍പ്രിന്റ് സ്‌കാനറും 0.5 സെക്കന്റിനുള്ള ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 5000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. ഒറ്റ ചാര്‍ജില്‍ 3 ദിവസത്തെ നോര്‍മല്‍ യൂസാണ് കമ്പനിയുടെ വാഗ്ദാനം.


Dont Miss ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി 


സെന്‍ഫോണ്‍ 3 മാക്‌സിനേക്കാള്‍ മികച്ച ഫീച്ചറാണ് പുതിയ മോഡലില്‍ ഒരുക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു. ആന്‍ഡ്രോയ്ഡ് 7.0 നൗഗയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

മൈക്രോ നാനോ സിമ്മുകള്‍ ഒരേസമയം ഉപയോഗിക്കാം. 52 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും 720*1280 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഉള്ളത്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്. 8 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ.

We use cookies to give you the best possible experience. Learn more