എസുസിന്റെ പുതിയ ഡിവൈസുകള്‍ പുറത്തിറക്കി. എസുസ് ഈ ബുക്ക് പരമ്പരയിലെ Asus Eeebook E402, Asus Eeebook E205SA എന്നിവയാണ് പുറത്തിറക്കിയത്. ചുരുങ്ങിയ വിലയില്‍ ഒതുക്കമുള്ളതും അള്‍ട്രാ പോര്‍ട്ടബിളുമായ കമ്പ്യൂട്ടര്‍ ഡിവൈസുകള്‍ക്കായുള്ള ഡിമാന്റ് വര്‍ധിച്ചതോടെയാണ് പുതിയ ഈ ബുക്കുകള്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്. വിന്‍ഡോസ് 10ലാണ് ഈ പുതിയ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നത്. 16,990 രൂപയാണ് Asus Eeebook E402ന്റെ വില. 23,990 രൂപയാണ് Asus Eeebook E205SAന്റെ വില.
1.65 കിലോഗ്രാം ആണ് Asus Eeebook E402ന്റെ ഭാരം. 2.19 സെന്റിമീറ്റര്‍ ആണ് ഇതിന്റെ കനം. വലിയ ഡിസിപ്ലേയും അപ്‌ഗ്രേഡ് ചെയ്ത സ്റ്റോറേജ് സൗകര്യങ്ങളും മറ്റ് മികച്ച സാങ്കേതിക വിദ്യകളും ഈ പുതിയ ഡിവൈസിനുണ്ട്. ഇത് നിങ്ങളുടെ കമ്പ്യൂട്ടിങ് അനുഭവം മികച്ചതാക്കുന്നു.
കൂടാതെ എലഗന്റ് വൈറ്റ്, വൈബ്രന്റ് റെഡ്, ഓഷ്യന്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ Asus Eeebook E402 ലഭ്യമാണ്. മികച്ച ശബ്ദാനുഭവം നല്‍കുന്ന സോണിക് മാസ്റ്റര്‍ സാങ്കേതിക വിദ്യയടക്കമുള്ള മികച്ച സാങ്കേതിക വിദ്യകളും ഇതിന്റെ പ്രത്യേകതയാണ്.
ഈ നോട്ട്ബുക്കിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത അതിന്റെ ഫ്‌ലക്‌സിബിള്‍ സ്റ്റോറേജ് ഓപ്ഷന്‍. ബോര്‍ഡിലെ ഫാസ്റ്റ് ഇ.എം.എം.സി സ്‌റ്റോറേജ്, 3TB വരെയുള്ള ഹാര്‍ഡ് ഡ്രൈവ് എസ്‌ക്‌സറ്റന്‍ഷന്‍ സൗകര്യം. എന്നിവയും Asus Eeebook E402 ന്റെ പ്രത്യേകതകളാണ്.