ന്യൂദല്‍ഹി: തായ്‌വാനീസ് കമ്പനിയായ എസുസ് തങ്ങളുടെ സെന്‍ഫോണ്‍ ഗോ സ്മാര്‍ട്‌ഫോണിന്റെ ചെറിയ പതിപ്പായ സെന്‍ഫോണ്‍ ഗോ 4.5 ഇന്ത്യയില്‍ പുറത്തിറക്കി. 4.5 ഇഞ്ച് ഡിസിപ്ലേയും, 3ജി സൗകര്യമുള്ള ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ആണിത്. 480x 854 പിക്‌സലാണ് ഇതിന്റെ ഡിസിപ്ലേ റസലൂഷന്‍. വെറും 5,299 രൂപമാത്രമാണ് ഇതിന് വില. 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും .3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്.
ആന്‍ഡ്രോയിഡ് ലോലിപോപില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ചാര്‍ക്കോള്‍ ബ്ലാക്ക്, പേള്‍ വൈറ്റ്, റഫ് പിങ്ക്, ഫ്‌ലാഷ് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാണ്.
1ജിബി റാമിനൊപ്പം മീഡിയാടെക് ക്വാഡ് കോര്‍ പ്രോസസറും ഇതിനുണ്ട്. രണ്ട് വര്‍ഷത്തേക്ക് സൗജന്യമായി 100 ജി.ബി ഗൂഗിള്‍ ഡ്രവ് സ്‌റ്റോറേജും ഈ ഫോണിനൊപ്പം ലഭിക്കും. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 64 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യം. 5ജി.ബി ലൈഫ് ടൈം എസുസ് വെബ് സ്‌റ്റോറേജ് സൗകര്യം എന്നിവയും സെന്‍ഫോണ്‍ ഗോ 4.5നൊപ്പമുണ്ട്.
ജനുവരി രണ്ടാം ആഴ്ച്ചയില്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും മറ്റ് എസുസ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും സെന്‍ഫോണ്‍ ഗോ ലഭ്യമായി തുടങ്ങും.