Movie Trailer
മഞ്ജുവാര്യര്‍ - ധനുഷ് -വെട്രിമാരന്‍ സ്വപ്‌ന കൂട്ടുകെട്ടില്‍ ഞെട്ടിച്ച് അസുരന്റെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Sep 08, 01:41 pm
Sunday, 8th September 2019, 7:11 pm

മഞ്ജു വാര്യരും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം അസുരന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് മഞ്ജുവെത്തുന്നത്.

വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണിത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുണ്ട്. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മിക്കുന്നത്.