ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ല. ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആസ്റ്റണ്‍ വില്ല.
ഈ സീസണില്‍ 15 മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചയായ പത്താം വിജയമായിരുന്നു ഇത്. 1980-81 സീസണിന് ശേഷമാണ് ആസ്റ്റണ്‍ വില്ല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്ത് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് അണ്‍ബീറ്റണ്‍ റണ്‍ നടത്തുന്നത്.
ജയത്തോടെ ആസ്റ്റണ്‍ വില്ല 15 മത്സരങ്ങളില്‍ 32 പോയിന്റുമായി ടോപ്പ് ഫോറിലേക്ക് മുന്നേറുകയും ചെയ്തു. നിലവില്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഏമറിയും കൂട്ടരും.
ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-4-1-1 എന്ന ശൈലിയിലാണ് ആസ്റ്റണ്‍ വില്ല കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 3-2-4-1 എന്ന ശൈലിയുമാണ് മാഞ്ചസ്റ്റര്‍ സിറ്റി പിന്തുടര്‍ന്നത്.
ആദ്യപകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗോള്‍ രഹിതസമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയിലെ 74ാം മിനിട്ടില്‍ ലിയോണ്‍ ബെയ്‌ലിയിലൂടെയാണ് ആസ്റ്റണ്‍ വില്ല വിജയഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും വില്ല പ്രതിരോധം മറികടക്കാനായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആസ്റ്റണ്‍ വില്ല സ്വന്തം തട്ടകത്തില്‍ 1-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Aston villa created record of 10 unbeaten mathes in EPL.