ജെയിംസ് ബോണ്ടിന് പറപ്പിക്കാന്‍ ആസ്റ്റണ്‍മാര്‍ട്ടിന്റെ ഗാരേജില്‍ പുതിയ വല്‍ഹല്ല
Auto News
ജെയിംസ് ബോണ്ടിന് പറപ്പിക്കാന്‍ ആസ്റ്റണ്‍മാര്‍ട്ടിന്റെ ഗാരേജില്‍ പുതിയ വല്‍ഹല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2019, 11:08 am

ജെയിംസ് ബോണ്ട് സിനിമകളില്‍ ചീറിപ്പായുന്ന കാറുകള്‍ ഏവരുടെയും ഇഷ്ടമോഡലുകളായി മാറുന്നത് പതിവാണ്. എന്നാല്‍ പുതിയൊരു മോഡല്‍ ജെയിംസ് ബോണ്ട് സിനിമയില്‍ അഭിനയിക്കാനായി തയ്യാറായികൊണ്ടിരിക്കുന്നുണ്ട്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഹൈപ്പര്‍കാറായ വല്‍ഹല്ലയുടെ പുതിയ മോഡലായിരിക്കും ആ ഭാഗ്യവാന്‍. 25ാമത് ജെയിംസ് ബോണ്ട് സിനിമയിലാണ് ഇവന്‍ ഭാഗഭാക്കാവുക.

 

 

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളുടെ പുതിയ മിഡ്-എന്‍ജിന്‍ ഹൈപ്പര്‍കാറാണ് വല്‍ഹല്ല.ജെയിംസ് ബോണ്ട് ഡ്രൈവ് ചെയ്യുന്ന ആദ്യ മിഡ് എന്‍ജിന്‍ കാറായിരിക്കും വല്‍ഹല്ല. ഡാനിയല്‍ ക്രെയ്ഗ് നായകനാകുന്ന സിനിമയില്‍ വല്‍ഹല്ലയുടെ പ്രീ-പ്രൊഡക്ഷന്‍ മോഡലായിരിക്കും കാണാന്‍ സാധിക്കുക.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല അടുത്തിടെയാണ് അനാവരണം ചെയ്തത്. 2021ലായിരിക്കാം ഉല്‍പ്പാദനം ആരംഭിക്കുക.ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നേരത്തെ വല്‍ഹല്ലയുടെ v8,dbs മോഡലുകളാണ് ഉണ്ടായിരുന്നത്. ഇവയുടെ ഫീച്ചറുകളും പുതിയ മോഡലിലുണ്ടാകുമെന്നാണ് കരുതുന്നത്.

വല്‍ഹല്ല
ആസ്റ്റണ്‍ മാര്‍ട്ടിനും മില്‍ട്ടണ്‍ കെയ്ന്‍സിലെ റെഡ് ബുള്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസും ചേര്‍ന്ന് വികസിപ്പിച്ച രണ്ടാമത്തെ മോഡലാണ് വല്‍ഹല്ല. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഫ്‌ളാഗ്ഷിപ്പ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ വല്‍ക്കീരിയുടെ താഴെയും ഉല്‍പ്പാദനത്തിന് തയ്യാറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷിന് മുകളിലുമായിരിക്കും ഹൈപ്പര്‍കാറിന്റെ സ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ഷാസിയിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വല്‍ഹല്ല നിര്‍മിക്കുന്നത്.