ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്റെ സ്‌പോര്‍ട്‌സ് സെഡാനായ റാപ്പിഡിന്റെ 2016 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. മുംബൈയിലെ പെര്‍ഫോമന്‍സ് കാര്‍സിലൂടെ മാത്രം വില്‍പ്പനയ്ക്കുള്ള റാപ്പിഡിന് 3.29 കോടി രൂപയാണ് എക്‌സ് ഷോറൂം വില.
വലുപ്പം കൂടിയ ഗ്രില്‍ , പുതിയ എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍, ഹെഡ് ലാംപുകള്‍ എന്നിവ 2016 മോഡലിലെ പുതുമകളാണ്. സെന്റര്‍ കണ്‍സോളില്‍ നിന്ന് ഉയര്‍ന്നു വരുന്ന 6.5 ഇഞ്ച് സ്‌ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇവന്റെ പുതിയ തലമുറ 6സിലിണ്ടര്‍ എ.എം 29 വി12 പെട്രോള്‍ എന്‍ജിന്‍ 510 ബി.എച്ച്.പി കരുത്ത് പ്രധാനം ചെയ്യും. വെറും 4.6 സെക്കന്റ് കൊണ്ട് 100 കി.മീ വേഗത കൈവരിക്കുന്ന റാപ്പിഡിന്റെ പരമാവധി വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്.
ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ആസ്റ്റന്‍ മാര്‍ട്ടിന്‍ മോഡലാണ് റാപ്പിഡ്. ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ കമ്പനിയായ ആസ്റ്റന്‍ മാര്‍ട്ടിന്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തിയ കാറുകളില്‍ 50 ശതമാനവും നാല് ഡോര്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് സെഡാനായ റാപ്പിഡ് ആയിരുന്നു.