Advertisement
Film News
ആക്ഷന്‍ ത്രില്ലറുമായി അമിത് ചക്കാലക്കല്‍; അസ്ത്രാ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 23, 01:08 pm
Friday, 23rd June 2023, 6:38 pm

അമിത് ചക്കാലക്കല്‍, പുതുമുഖം സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ‘അസ്ത്രാ ‘എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്, സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.

വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ. മോഹന്‍, ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

മണി പെരുമാള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, പ്രൊജക്ട് ഡിസൈന്‍-ഉണ്ണി സക്കേവൂസ്, കല-സംജിത്ത് രവി, മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ശിബി ശിവദാസ്, എഡിറ്റര്‍-അഖിലേഷ് മോഹന്‍, പശ്ചാത്തല സംഗീതം-റോണി റാഫേല്‍, നൃത്തം-ശാന്തി, ആക്ഷന്‍-മാഫിയ ശശി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റാം മനോഹര്‍, ലോക്കേഷന്‍ മാനേജര്‍-സുജിത് ബത്തേരി, ലൈന്‍ പ്രൊഡ്യൂസര്‍, വിതരണം-സാഗാ ഇന്റര്‍നാഷണല്‍, പി.ആര്‍.ഒ-എ.എസ്. ദിനേശ്, വാഴൂര്‍ ജോസ്, ഷെജിന്‍ ആലപ്പുഴ, ഡിജിറ്റല്‍ പി.ആ.ഒ-റിന്‍സി മുംതാസ്, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ എന്റര്‍ടെയ്‌ന്മെന്റ്സ്, പരസ്യകല-ആന്റണി സ്റ്റീഫന്‍.

Content Highlight: asthra movie trailer