| Wednesday, 18th March 2020, 10:27 am

കൊറോണ :ഡോക്ടറും ചികിത്സയും ആസ്റ്റര്‍@ഹോമിലൂടെ വീട്ടിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കൊറോണ ഭീതിമൂലം ആശുപത്രികള്‍ സന്ദര്‍ശിച്ച് ചികിത്സതേടാന്‍ മടിക്കുന്നവര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍ @ ഹോം പദ്ധതി. ഐസിയു അടക്കം അനിവാര്യമായ ആശുപത്രി സൗകര്യങ്ങളുമായാണ് ആസ്റ്റര്‍@ഹോം പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഹോള്‍ ടൈം ഡയറക്ടര്‍ ഡോ. ഹംസ.പി.എം, പ്രമുഖ ന്യൂറോസര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദഗ്ദ്ധ ഡോക്ടര്‍മാരും, നഴ്‌സുമാരും, പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്ന സേവനത്തിന് പുറമേ ഫിസിയോ തെറാപ്പി സേവനങ്ങളും ഫിസിയാട്രിസ്റ്റിന്റെ സേവനങ്ങളും ലഭ്യമാണ്. രോഗ പരിശോധനക്കാവശ്യമായ രക്തസാമ്പിളുകള്‍ വീട്ടിലെത്തി ശേഖരിക്കാനും, ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കുവാനും ആസ്റ്റര്‍ @ ഹോം സേവനത്തിലൂടെ സാധിക്കുമെന്ന് ഡോ.ജേക്കബ് ആലപ്പാട്ട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സമയങ്ങളില്‍, ഇത്തരം രോഗാവസ്ഥകള്‍ ഏറ്റവും ഗുരുതരമായി ബാധിക്കാനിടയുള്ള പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഏറ്റവും സുരക്ഷിതവും പ്രയോജനപ്രദവുമാണ് ആസ്റ്റര്‍ @ ഹോം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606234234.

 

We use cookies to give you the best possible experience. Learn more