| Friday, 5th January 2024, 10:08 am

ന്യൂ ഡെൽഹിയുടെ റീമേക്കിനായി അമിതാഭ് ബച്ചനെ കണ്ടു, മറുപടി കേട്ട് നിർമാതാവ് ആ മോഹം ഉപേക്ഷിച്ചു, ശേഷം...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടിൽ പിറന്ന ന്യൂ ഡെൽഹിയെ കണക്കാക്കുന്നത്. തുടർപരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നൽകിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെൽഹി.

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്ന വാസുദേവൻ ഗോവിന്ദൻകുട്ടി.

ഹിന്ദി റീമേക്കിനായി ആദ്യം അമിതാഭ് ബച്ചനെ സമീപിച്ചെന്നും എന്നാൽ അദ്ദേഹത്തിന് ലണ്ടൻ, യു. എസ്‌ പോലുള്ള വലിയ നഗരങ്ങളിൽ വെച്ച് ഈ സിനിമ ചെയ്യണമെന്ന് പറഞ്ഞെന്ന് പറയുകയാണ് വാസുദേവൻ. അമിതാഭ് ബച്ചന്റെ ഡേറ്റ് കിട്ടാൻ രണ്ട് വർഷം കഴിയുമെന്ന് പറഞ്ഞെന്നും പിന്നീട് ചിത്രം ജിതേന്ദ്രയെ വെച്ച് എടുത്തെന്നും അദ്ദേഹം മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ന്യൂ ഡെൽഹി ഞങ്ങൾ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ പ്ലാൻ ചെയ്തു. അന്ന് ഞങ്ങൾ അമിതാഭ് ബച്ചനെ കണ്ടു. അന്ന് അദ്ദേഹം പറഞ്ഞത്, നിങ്ങൾ ഈ സബ്ജെക്ട് മലയാളത്തിൽ ചെയ്തത് ഡെൽഹിയിലാണ്. അതാണ് ആ സിനിമയുടെ വിജയം.

അതുപോലെ നിങ്ങൾ ഹിന്ദി ചെയ്യുകയാണെങ്കിൽ ലണ്ടൻ, യു. എസ്‌ പോലുള്ള സ്ഥലത്തുള്ള ഒരു പത്രക്കാരന്റെ കഥയും സംഭവങ്ങളും വേണം ചെയ്യാൻ. അദ്ദേഹത്തിന് ഡേറ്റ് പെട്ടെന്ന് താരാൻ ഇല്ലായിരുന്നു. എനിക്ക് പെട്ടെന്ന് ഒരു ഡേറ്റ് തരാൻ പറ്റില്ലെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു.

ഞാനിത് ചെയ്യാണെങ്കിൽ രണ്ട് വർഷമെടുക്കും. അപ്പോഴാണ് ഞങ്ങളുടെ നിർമാതാവ് പറഞ്ഞത്, അത് ഞങ്ങൾക്ക് ശരിയാവില്ലായെന്ന്.

തെലുങ്കിലെ തിരുപ്പതി റെഡ്ഢി എന്നൊരു നിർമാതാവ് ആയിരുന്നു. അദ്ദേഹം ജിതേന്ദ്രയെ വെച്ച് ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ജിതേന്ദ്രയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

ജിതേന്ദ്രയുടെ ലൈഫിൽ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നത് ഈ പടത്തിലൂടെയാണ്. അങ്ങനെയാണ് ജിതേന്ദ്രയെ വെച്ച് ന്യൂ ഡെൽഹി ചെയ്യുന്നത്,’വാസുദേവൻ ഗോവിന്ദൻകുട്ടി പറയുന്നു.

Content Highlight: Associate Director Of New Delhi Movie Talk About Amithabh Bachan

We use cookies to give you the best possible experience. Learn more