അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും നായികയിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ചാല്‍ സൗമ്യ ചിരിക്കും. എഞ്ചിനീയറിങ് ബിരുദധാരിയായ സൗമ്യയുടെ ലക്ഷ്യം സംവിധായകയാവുക എന്നതാണ്. പക്ഷേ ലഭിച്ചതാകട്ടെ നായികാ വേഷവും.
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനുപ് മേനോന്‍ തിരക്കഥയെഴുതുന്ന ”
ദാവീദ് ആന്റ് ഗോളിയാത്ത്” എന്ന ചിത്രത്തിലാണ് സൗമ്യ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ സഹസംവിധായക കൂടിയാണ് സൗമ്യ.[]
ഷാരണ്‍ എന്നാണ് ചിത്രത്തില്‍ സൗമ്യയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകയാവുകയാണ് തന്റെ ലക്ഷ്യമെന്നും അത് അനൂപ് മേനോനും സംവിധായകന്‍ രാജീവ്‌നാഥും തിരിച്ചറിഞ്ഞത് കൊണ്ടാണ് ചിത്രത്തില്‍ തന്നെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാക്കിയതെന്നുമാണ് സൗമ്യ പറയുന്നത്.
“ഒരു നാള്‍” എന്ന ആല്‍ബമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നാണ് സൗമ്യ പറയുന്നത്. നടന്‍ ജയസൂര്യ ഈ ആല്‍ബം കാണുകയും പുതിയ ചിത്രത്തിലേക്ക് സൗമ്യയെ നിര്‍ദേശിക്കുകയുമായിരുന്നു.
സിനിമാ കമ്പനി, ഇടവപ്പാതി, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സൗമ്യ. സോഹന്‍ ലാല്‍ സംവിധാനം ചെയ്യുന്ന കഥവീട് എന്ന ചിത്രത്തിലും സൗമ്യ അസിസ്റ്റന്റ് ഡയറക്ടറായി എത്തുന്നുണ്ട്.
അവിചാരിതമായി നായികയായെങ്കിലും സംവിധായിക എന്നറിയപ്പെടാനാണ് സൗമ്യ ആഗ്രഹിക്കുന്നത്. ഫിലിം മേക്കിങ് കോഴുസുകളൊന്നും പഠിച്ചിട്ടില്ലെങ്കിലും ഒരു നാള്‍ താന്‍ ഒരു സ്വതന്ത്ര്യ സംവിധായകയാകുമെന്ന് ഉറപ്പിച്ച് പറയുകാണ് സൗമ്യ.