കൊവിഡ് വ്യാപനം; നിയമസഭാ സമ്മേളനം മാറ്റിവെക്കാന്‍ സാധ്യത
Kerala News
കൊവിഡ് വ്യാപനം; നിയമസഭാ സമ്മേളനം മാറ്റിവെക്കാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2020, 11:30 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണകക്കിലെടുത്ത് തിങ്കളാഴ്ച ചേരാനിരുന്ന നിയമ സഭാ യോഗം മാറ്റാന്‍ സാധ്യത. ധനകാര്യ ബില്‍ പാസാക്കുന്നതിനായാണ് നിയമസഭ ചേരാനിരുന്നത്. ഏപ്രില്‍ 30 പ്രാബല്യത്തില്‍ വന്ന ബില്‍ ഈ മാസം 30 അസാധുവാകും. ഇതൊഴിവാക്കാനായി വരുന്ന നിയമ സഭാ യോഗത്തില്‍ ബില്‍ പാസാക്കാനായിരുന്നു പ്രധാന അജണ്ട. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരുന്ന 24ാം തിയ്യതി സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയമസഭ സമ്മേളനത്തിന്റെ സാധ്യത മങ്ങുന്നത്. സംസ്ഥാനത്ത് പുതുതായി 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

പുതുതായി രോഗബാധിതരായവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 54 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. സമ്പര്‍ക്കരോഗബാധയില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക