മഹാരാഷ്ട്രയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കേ ഭരണകക്ഷികളായ ശിവസേനയിലും ബി.ജെ.പിയും വിമത ശല്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിമതര്‍ പ്രകടനം നടത്തി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിമന്യൂ പവാറിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സമാന രീതിയിലുള്ള പ്രകടനമാണ് ശിവസേന പ്രവര്‍ത്തകര്‍ നവി മുംബൈയില്‍ നടത്തിയത്.
നവി മുംബൈയിലെ രണ്ട് സീറ്റുകളും ബി.ജെ.പിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കളാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ശിവസേന സിറ്റി യൂണിറ്റ് അദ്ധ്യക്ഷന്‍ വിജ്യ നഹ്ത മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു ശിവസേന പ്രവര്‍ത്തകര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നാസിക് ഈസ്റ്റ് മണ്ഡലം ബി.ജെ.പിക്ക് നല്‍കിയതിലും ശിവസേന നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കുമെന്ന് ശിവസേന നേതാവ് വിലാസ് ഷിന്‍ഡെ പ്രഖ്യാപിച്ചു.
നാസിക് സെന്‍ട്രല്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് വസന്ത് ഗീതെ പാര്‍ട്ടി വിട്ട് എം.എന്‍.എസില്‍ ചേര്‍ന്നു. നാസിക് വെസ്റ്റിലെ സിറ്റിംഗ് എം.എല്‍.എയും ഇത്തവണ സീറ്റ് തനിക്ക് നല്‍കാത്തതില്‍ അമര്‍ഷത്തിലാണ്.