ബംഗാളില്‍ ബി.ജെ.പി മൂന്നില്‍ നിന്ന് മുന്നേറുമോ, അതോ തൃണമൂല്‍ ഹാട്രിക് അടിക്കുമോ? സര്‍വ്വേ ഫലം ഇങ്ങനെ
national news
ബംഗാളില്‍ ബി.ജെ.പി മൂന്നില്‍ നിന്ന് മുന്നേറുമോ, അതോ തൃണമൂല്‍ ഹാട്രിക് അടിക്കുമോ? സര്‍വ്വേ ഫലം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 10:37 am

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്നാണ് എ.ബി.പി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ പറയുന്നത്.

148 മുല്‍ 164 വരെ സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കുക എന്നാണ് സര്‍വ്വേ മുന്നോട്ട് വെക്കുന്നത്.

അതേസമയം, ബി.ജെ.പിക്ക് വന്‍മുന്നേറ്റമാണ് പശ്ചിംബംഗാളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും സര്‍വ്വേ പ്രവചിക്കുന്നു.98 മുതല്‍ 108 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്.

2016 ല്‍ വെറും മൂന്ന് സീറ്റ് മാത്രമാണ് ബംഗാളില്‍ ബി.ജെ.പിക്ക് നേടാന്‍ സാധിച്ചിരുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ഇത് വലിയ ആശ്വാസമാണ് ബി.ജെ.പിക്ക് നല്‍കുന്നത്.

അതേസമയം, കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നാണ് എ.ബി.പി സീ വോട്ടര്‍ സര്‍വേ പറയുന്നത്. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.

യു.ഡി.എഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ വരെയുമാണ് പ്രവചനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights: Assembly Election Updates, Bengal, Future Of BJP