അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ബി.ജെ.പിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ കൈവിട്ടതോടെയാണ് ബി.ജെ.പിയുടെ നയങ്ങളെയും നിലപാടിനെയും കണക്കിന് പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കെ.സുരേന്ദ്രന്‍ വരെ ട്രോളുകളില്‍ നിറയുന്ന കാഴ്ചയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തിലെത്തുമെന്ന ബി.ജെ.പി നേതാക്കളുടെ പഴയ പ്രസ്താവനയും മോദി – ഷാ കൂട്ടുകെട്ടില്‍ ഇന്ത്യ മൊത്തം പിടിക്കാമെന്ന കണക്കുകൂട്ടലും ട്രോളന്മാര്‍ ആഘോഷമാക്കുന്നുണ്ട്.
ചാണകത്തില്‍ ചവിട്ടാതെ കന്യാകുമാരില്‍ നിന്ന് കാശ്മീരിലേക്ക് പോവാന്‍ വഴി തെളിഞ്ഞു എന്നാണ് 2014 ന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സംസ്ഥാനങ്ങളുടെ ഗ്രാഫ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ ട്രോളുന്നത്.
വര്‍ഗീയ ദ്രുവീകരണവും പ്രതിമ നിര്‍മാണവും അയോധ്യ വിഷയവും മാത്രം ചര്‍ച്ച ചെയ്യുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയും ഭരണ വിരുദ്ധ നയങ്ങളെ തുറന്നുകാട്ടിയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.
കര്‍ഷകരുടെ ശാപവും സമരവുമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ഇറക്കിയതെന്നും സാധാരണക്കാരായ കര്‍ഷകര്‍ വിചാരിച്ചാല്‍ അധികാരത്തിന്റെ ഏഴയലത്തു പോലും ബി.ജെ.പിക്ക് എത്താനാകില്ലെന്നുമുള്ളതിന്റെ ഏറ്റവും വലിയ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ട്രോളിലൂടെ പറയുന്നു.
രാഹുല്‍ ഗാന്ധിയെയും മോദിയെയും താരതമ്യം ചെയ്തും ട്രോളുകളുണ്ട്.
ട്രോളുകള്‍ കാണാം..
ഗോകുല്‍ സജീവ്
അബ്ദുല്‍ കലാം അസാദ്
ഷിജു മട്ടൂകാരന്‍
ഫാത്തിമത്ത് സുഹാന
ഹരി ബി ഹരി
ജിതിന്‍ നാരായണന്‍
ശരത്ത് ബാബു
ഷാനി മുഹമ്മദ്
വിശാല്‍ സുരേഷ്