കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വോട്ടെണ്ണലിന്റെ ആദ്യ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടം.
നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 46 സീറ്റുകളിലും ബി.ജെ.പി 43 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇടതിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്ക്കാന് സാധിച്ചിട്ടുള്ളത്.
ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
294 നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ബംഗാളില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.