കൊച്ചി: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.
കാഞ്ഞിരമറ്റം സ്വദേശി ഹനീഫ (54)യാണ് മരിച്ചത്. ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാഞ്ഞിരമറ്റത്ത് വെച്ച് മര്‍ദനമേറ്റ ഹനീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷിബു എന്നയാളാണ് ഹനീഫയെ ആക്രമിച്ചത്.
തലയ്ക്ക് അടിയേറ്റ ഹനീഫ റോഡിലേക്ക് വീഴുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതിന് പിന്നാലെയാണ് സംഭവം.
പൊലീസ് പറയുന്നത് പ്രകാരം, ഹനീഫയുടെ തലക്കേറ്റ മര്‍ദനം ഗുരുതരമായിരുന്നു. ഹനീഫയുടെ ആരോഗ്യനില മോശമെന്ന് അറിഞ്ഞതോടെ ഷിബു ഒളിവില്‍ പോയിരുന്നു. ഷിബുവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായാണ് വിവരം.
കാറിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷിബുവിനെതിരെ കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Assault after car accident; The middle-aged man who was being treated died after being hit