തെക്ക് കിഴക്കന്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് അസാഞ്ചെയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഒക്‌ടോബര്‍ 21ന് കോടതിയില്‍ ഹാജരായ അസാഞ്ചെയുടെ അവസ്ഥ നേരില്‍ക്കണ്ടതിന്റെ അടിസ്ഥാനത്തിലും, പീഢനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ നിള്‍സ് മെല്‍സറിന്റെ നവംബര്‍ 1 ലെ റിപ്പോര്‍ട്ട് തുടങ്ങിയവ വിലയിരുത്തിയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
അസാഞ്ചെ 2010ല്‍ അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് ബോംബാക്രമണത്തെക്കുറിച്ചുള്ള രഹസ്യസ്വഭാവമുള്ള സൈനിക, നയതന്ത്ര ഫയലുകള്‍ ഉപയോഗിച്ചിരുന്നു.
ജൂലിയന്‍ അസാഞ്ചെയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ഈ തുറന്ന കത്ത് എഴുതുന്നത് എന്നാണ് ഡോക്ടര്‍മാര്‍ അവരുടെ 16 പേജുള്ള തുറന്ന കത്തില്‍ പറയുന്നത്.
അസാഞ്ചെയുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിയന്തിര വിദഗ്ദ്ധ മെഡിക്കല്‍ വിലയിരുത്തല്‍ ആവശ്യമാണ് എന്നും അവര്‍ പറയുന്നു.
ആറുമാസത്തിനു ശേഷം കോടതിവാദത്തിനുവേണ്ടി ആദ്യമായി അദ്ദേഹം പരസ്യമായി ഹാജരായപ്പോള്‍ അസാഞ്ചെയെ വളരെ ദുര്‍ബലനായിട്ടാണ് കാണപ്പെട്ടത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നു.
തന്റെ ജനനത്തീയതി ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന് തോന്നി, വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അസാഞ്ചെക്ക് മനസ്സിലായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തന്നെ ബെല്‍മാറില്‍ അസാഞ്ചെ പരാതിപ്പെട്ടിരുന്നു.
നേരത്തെ അസാഞ്ചെക്കെതരെ ചുമത്തിയ ലൈംഗികാക്രമണ കേസിലുള്ള അന്വേഷണം സ്വീഡന്‍ ഉപേക്ഷിച്ചിരുന്നു. ആരോപണം നിഷേധിക്കുന്ന അസാഞ്ചെയെ തടങ്കലില്‍ വെക്കരുതെന്ന് ജൂണില്‍ സ്വീഡിഷ്‌കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അസാഞ്ചയ്ക്കെതിരെയുള്ള അന്വേഷണം പിന്‍വലിച്ചത്.
ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്ന അസാഞ്ചെയെ ഏപ്രില്‍ 11ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
യു.എസിനു തന്നെ കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ അസാഞ്ചെ എംബസിയിലാണു കഴിഞ്ഞിരുന്നത്. എംബസിയില്‍ വെച്ചാണ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അസാഞ്ചെയെ അറസ്റ്റ് ചെയ്തത്.
അസാഞ്ചെയുടെ രാഷ്ട്രീയാഭയം പിന്‍വലിച്ചുകൊണ്ടുള്ള ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് എംബസി അംബാസഡറാണ് അസാഞ്ചെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസിനെ വിളിച്ചുവരുത്തിയത്.
അസാഞ്ചെയ്‌ക്കെതിരേ സ്വീഡനില്‍ നടക്കുന്ന ലൈംഗികാരോപണക്കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്നാണ് അസാഞ്ചെ സ്വീഡനില്‍നിന്ന് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടിയിരുന്നത്.
അസാഞ്ചിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണു യുവതി ലൈംഗികാരോപണമുന്നയിച്ചത്. സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ് അസാഞ്ചെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം അസാഞ്ചെ നിഷേധിച്ചിരുന്നു.
2012-ലാണ് അസാഞ്ചെയുടെ പേരില്‍ സ്വീഡന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2012 ജൂണ്‍ 29-നു കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.