രാം പുനിയാനി
ആസാമിലെ ബോഡോ പ്രദേശങ്ങളായ കൊക്രജാര്‍ ചിരാഗഗ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കലാപം ദേശീയ ശ്രദ്ധനേടിയിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും കലാപത്തെ രാഷ്ട്രത്തിനേറ്റ “കളങ്ക”മെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അക്രമസംഭവങ്ങളുടെ പേരില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയെ ശകാരിക്കുകയും ചെയ്തു. പ്രശ്‌നബാധിത പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തില്‍ നീതീകരിക്കാന്‍ കഴിയാത്ത അലംഭാവമുണ്ടായിട്ടുണ്ട്. ഇതാണ് സ്ഥിതി മോശമാക്കിയത്. []
ഈ കലാപത്തെ തുടര്‍ന്ന് ഒരുഭാഗത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്വന്തം പ്രദേശത്ത് നിന്നും വീട്ടില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ കുടിയിറക്കപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇവരെ താമസിപ്പിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളെല്ലാം പരിമിതമായ സൗകര്യങ്ങള്‍ ഉള്ളവയാണ്. മാത്രവുമല്ല അധികം സജ്ജീകരണമൊന്നുമില്ലാത്തവയുമായിരുന്നു. ഇതിനൊക്കെ പുറമേ ബോഡോകളും ” ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരും” തമ്മിലുള്ള സംഘര്‍ഷമായാണ് ഈ കലാപം ചിത്രീകരിക്കപ്പെട്ടതും. കുടിയേറ്റക്കാരെന്ന് വിളിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്‌ലീംകളുമായിരുന്നു.
ഇതാദ്യമായല്ല ഇതുപോലൊരു സംഘര്‍ഷം ആസാമിലുണ്ടാവുന്നതെങ്കിലും അതിന്റെ പ്രഭാവവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രദേശത്തുണ്ടായ ഏറ്റവും വലിയ ദുരന്തം തന്നെയാണിത്. ഗോത്രവര്‍ഗക്കാരും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്‌ലീംകളും തമ്മിലുള്ള തര്‍ക്കം ദശാബ്ദങ്ങളായി ഇവിടെ തുടരുകയാണ്. ഈ പ്രശ്‌നങ്ങളെല്ലാമുണ്ടായതിന് കാരണം അനധികൃത കുടിയേറ്റമാണെന്ന തരത്തിലാണ് പ്രാദേശികമായ ഈ പ്രശ്‌നം ചിത്രീകരിക്കപ്പെട്ടത്. ടൈംബോംബിന്റെ “ടിക് ടിക്” ശബ്ദം പോലെ ഭീതിതമായ വിധമായിരുന്നു ഇത് പ്രചരിക്കപ്പെട്ടതും.
ഈ പ്രചാരണത്തിന് പിന്നാലെ “ആസാം ആസാമീസുകാര്‍ക്ക്” എന്ന മുദ്രാവാക്യവും വന്നു. അക്രമണോത്സുകതയില്‍ ഊന്നി നില്‍ക്കുന്ന ശിവസേനയുടെ “മഹാരാഷ്ട്ര മറാത്തികള്‍ക്ക്” എന്ന മുദ്രാവാക്യത്തിന് സമാനമായ മുദ്രാവാക്യമായിരുന്നു ഇത്. ആസാം സംഘര്‍ഷത്തിന്റെ മൂലകാരണം ആ സമൂഹത്തിനുള്ളില്‍ തന്നെയാണ്. അതിനെയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അവഗണിക്കുന്നത്.
അക്രമണോത്സുകതയില്‍ ഊന്നി നില്‍ക്കുന്ന ശിവസേനയുടെ ‘മഹാരാഷ്ട്ര മറാത്തികള്‍ക്ക്’ എന്ന മുദ്രാവാക്യത്തിന് സമാനമായ മുദ്രാവാക്യമായിരുന്നു ‘ആസാം ആസാമീസുകാര്‍ക്ക്’ എന്ന മുദ്രാവാക്യവും.
വോട്ടര്‍പട്ടികയില്‍ നിന്ന് ” ബംഗ്ലാദേശി കുടിയേറ്റക്കാരെ” ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഖില ആസാം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ഈ മേഖലയില്‍ ആദ്യത്തെ വന്‍ദുരന്തമുണ്ടായത്. ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു ഇത്. ഈ സമയത്താണ് ഈ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്‍തോതില്‍ അക്രമങ്ങള്‍ (നെല്ലി കൂട്ടക്കൊല) അരങ്ങേറിയത്. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെ മരിച്ചുവീണത് മൂവായിരത്തിലധികം മുസ്‌ലീംകളാണ്.
ഇതിന്റെ പിന്നാലെ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. ഇപ്പോള്‍ ആസാം ഗണ പരിഷത്തെന്നറിയിപ്പെടുന്ന അഖില ആസാം വിദ്യാര്‍ത്ഥിയൂണിയന്‍ അധികാരത്തില്‍ വന്നുവെന്നതാണ് ആദ്യത്തേത്. നെല്ലി കൂട്ടക്കൊല അന്വേഷിക്കുന്നതിനായി ട്രിബുബന്‍ ദാസ് ദിവാരി കമ്മീഷന്‍ എന്ന അന്വേഷണ സംഘത്തിന് രൂപം നല്‍കിയതാണ് രണ്ടാമത്തെ കാര്യം. അധികാരത്തിലെത്തിയ എ.ജി.പി നെല്ലി കൂട്ടക്കൊലയ്ക്കുത്തവാദികളായവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ തള്ളികളും തിവാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുകയും ചെയ്തു.
ഒരു ദശാബ്ദക്കാലത്തിനു ശേഷം നിരവധി സംഘര്‍ഷങ്ങള്‍ ഇവിടെയുണ്ടായി. ഇതിന്റെ ഇരകള്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യദശാബ്ദത്തിന്റെ തുടക്കത്തില്‍ ബോഡോകളുമായി ഒരു ഉടമ്പടിയുണ്ടാക്കിയശേഷം ബോഡോകള്‍ക്ക് സ്വയംഭരണാവകാശമുള്ള ജില്ലകള്‍ എന്ന അവരുടെ നിബന്ധന അംഗീകരിച്ചു. കൊക്രജാര്‍, ചിരാഗ്, ബാക്‌സ, ഉദല്‍ഗിരി തുടങ്ങിയവരായിരുന്നു ഈ ജില്ലകള്‍.
വോട്ടര്‍പട്ടികയില്‍ നിന്ന് ‘ ബംഗ്ലാദേശി കുടിയേറ്റക്കാരെ’ ഒഴിവാക്കണ മെന്നാവശ്യപ്പെട്ട് അഖില ആസാം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ഈ മേഖലയില്‍ ആദ്യത്തെ വന്‍ദുരന്തമുണ്ടായത്. ബി.ജെ.പിയുടെ പിന്തുണയോടെ യായിരുന്നു ഇത്.
കരാര്‍ പ്രകാരം ബോഡോ സൈനികര്‍ അവരുടെ ആയുധങ്ങള്‍ വെച്ച് കീഴടങ്ങണം. എന്നാല്‍ അവരത് പാലിച്ചില്ല. അതുകൊണ്ടുതന്നെ ബോഡോകളില്‍ പലരും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു. വിവിധ കണക്കുകള്‍ പ്രകാരം ഈ ജില്ലകളിലെ ബോഡോകളുടെ എണ്ണം 22നും 29%ത്തിനും ഇടയിലാണ്. ബാക്കിയുള്ളത് ചണ്ഡാലരും, രാജ്ബാംഗ്ഷികളും ആദിവാസികളും മുസ്‌ലീംകളുമാണ്. ന്യൂനപക്ഷമായിരുന്നിട്ടുകൂടി ഇവിടെ പൂര്‍ണ അധികാരമുള്ള ബോഡോകള്‍ പുതിയ നയങ്ങള്‍ക്ക് തുടക്കം കുറിച്ചു.
എന്നാല്‍ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഈ നയങ്ങളെ ബോഡോകളല്ലാത്തവര്‍ അവഗണിച്ചു. ഈ ഗ്രൂപ്പില്‍പ്പെട്ടവരുടെ അവസ്ഥ വളരെ മോശമായിരുന്നു. ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനെ ഇവരെല്ലാം എതിര്‍ക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശില്‍ നിന്നും വന്നയാളുകളുടെ പക്കല്‍ യുദ്ധോപകരണങ്ങളുണ്ടെന്ന കള്ളപ്രചാരണത്തിന്റെ ഫലമാണ് ഈ മേഖലയില്‍ ഇപ്പോഴുണ്ടായ കൂട്ടക്കൊല. വിദേശ ശക്തികളുടെ കൈകടത്തല്‍ ആസാം മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ജനസംഖ്യയിലുണ്ടായ സ്വാഭാവിക പുരോഗതി മൂലം ഭൂമിക്കും ജോലിയ്ക്കുമുണ്ടായ സമ്മര്‍ദ്ദമാണ് യഥാര്‍ത്ഥ പ്രശ്‌നം. എന്നാല്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന രാജ്യം മുഴുവന്‍ പ്രത്യേകിച്ച് ആസാമില്‍ ഏറെ പരിചിതമുള്ള വാക്കുപയോഗിച്ച് ഈ സമ്മര്‍ദ്ദത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ അസന്തുലിതമായ വികസനം രാജ്യം മുഴുവന്‍ തൊഴില്‍സമ്മര്‍ദ്ദത്തിന് കാരണമായിരിക്കുകയാണ്. മുംബൈ പോലുള്ള ഒരു സ്ഥലങ്ങളില്‍ മഹാരാഷ്ട്രയിലേക്കുള്ള മറാത്തികളല്ലാത്തവരുടെ കുടിയേറ്റമാണ് ഇതിന് കാരണമാണെന്ന് ചിത്രീകരിക്കുന്നു. സമാന്തര രാഷ്ട്രീയത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരധ്യായമാണ് ആസാം എന്നാണ് വിദേശികള്‍ക്കിടയില്‍ ചിത്രീകരിക്കപ്പെടുന്നത്. അത് ശരിയാണോ?
ആസാമില്‍ ജനസംഖ്യയുടെ ഒരു വലിയഭാഗം ബംഗാളി സംസാരിക്കുന്നവരാണ്. ഇതില്‍ തന്നെ ഭൂരിപക്ഷവും മുസ്‌ലീംകളാണ്. അവര്‍ ഈ അടുത്തകാലത്ത് വന്നവരാണോ? അല്ലെങ്കില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നുഴഞ്ഞുകയറിയവരാണോ? അവസാന ദശകങ്ങളിലാണോ ഇവര്‍ ഇവിടേയ്ക്ക് വന്നത്?
വര്‍ഗീയവാദികളുടെ എല്ലാകാലത്തുമുള്ള കര്‍മ്മപരിപാടിയാണ് ബംഗ്ലാദേശി കുടിയേറ്റമെന്ന കെട്ടുകഥ. രാജ്യം മുഴുവന്‍ ഇതൊരു തരം സാമൂഹ്യ സമാന്യബോധമായി മാറിയിരിക്കുകയാണ്. ഒരു വലിയ പരിധിവരെ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന ആശയം കെട്ടുകഥ തന്നെയാണ്. അതേസമയം, 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ചില ബംഗാളികള്‍ ആസാമിലേക്ക് കുടിയേറിയെങ്കിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാരാണ് ഈ പ്രശ്‌നത്തിന്റെ വിത്തുകള്‍ വിതച്ചത്.
വര്‍ഗീയവാദികളുടെ എല്ലാകാലത്തുമുള്ള കര്‍മ്മപരിപാടിയാണ് ബംഗ്ലാദേശി കുടിയേറ്റമെന്ന കെട്ടുകഥ. രാജ്യം മുഴുവന്‍ ഇതൊരു തരം സാമൂഹ്യ സമാന്യബോധമായി മാറിയിരിക്കുകയാണ്. ഒരു വലിയ പരിധിവരെ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന ആശയം കെട്ടുകഥ തന്നെയാണ്.
ബംഗാളില്‍ ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുകയും ജനങ്ങള്‍ രാഷ്ട്രീയമായി നല്ല അവബോധമുള്ളവരാവുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. ജനസംഖ്യവര്‍ധനവിന്റെ ഏറ്റവും വലിയ ലക്ഷണമായിരുന്നു ദാരിദ്ര്യം. ജനസംഖ്യ വളരെ കുറഞ്ഞ ആസാമില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് വലിയ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. ബ്രിട്ടീഷുകാര്‍ Human plantation program-നെ ആശ്രയിക്കുകയും ബംഗ്ലാദേശിലുള്ളവരെ ആസാമിലേക്ക് കുടിയേറാനായി പ്രേരിപ്പിക്കുകയും ചെയ്തു.
കൂടാതെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തങ്ങളുടെ പ്രധാന നയത്തെ നടപ്പിലാക്കാനും ബ്രിട്ടീഷുകാര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റത്തോടൊപ്പെം കുടിയേറ്റക്കാരെയും സ്വദേശികളെയും വ്യത്യസ്ത പ്രദേശങ്ങളിലാക്കി വേര്‍തിരിക്കാനുള്ള രേഖാ സംവിധാനത്തെയും (Line system) അവര്‍ അനുവദിച്ചു. ബംഗാളി സംസാരിക്കുന്ന മുസ്‌ലീംകളുടെ കുടിയേറ്റം ഏറെക്കാലം തുടരുകയും 1930 കളായപ്പോഴേക്കും ആസാം ജനസംഖ്യയില്‍ ഒരു വലിയ വിഭാഗം ഈ മുസ്‌ലീംകളാവുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ആസാമിലെ മുസ്‌ലീം ജനസംഖ്യ വളരുകയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതിന് തുല്യമാവുകയും ചെയ്തു. (Source: “Muslims in India by S.U.Ahmed”, based on analysis of Census data)
അസാമില്‍ നിന്നുള്ള സെന്‍സസ് കണക്കുകളില്‍ നിന്നും മുസ്ലീംകളുടെ എണ്ണത്തില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കിഴക്കന്‍ പാക്കിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൈന്യം ക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടുമ്പോള്‍ ഒരുപാട് ബംഗ്ലാദേശികള്‍ കുടിയേറ്റം നടത്തിയിരുന്നു. അതിനുമപ്പുറം സാമ്പത്തിക കുടിയേറ്റം മറ്റു പ്രദേശങ്ങളെ പോലെ തുടരുകയും ചെയ്യും. പ്രശ്‌നമെന്നു പറയുന്നത് ഈ കുടിയേറ്റങ്ങളെ എങ്ങനെയാണ് നോക്കി കാണേണ്ടത് എന്നതാണ്. ഉദാഹരണത്തിന് നേപ്പാളില്‍ നിന്നും സംഭവിക്കുന്ന വളരെ ഉയര്‍ന്ന കുടിയേറ്റത്തെ ഇവിടെ ആരും പര്‍വ്വതീകരിച്ചോ അപകടകരമായോ നോക്കി കാണുന്നില്ല. മാത്രവുമല്ല ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലീംകളുടെ കുടിയേറ്റത്തെ നുഴഞ്ഞു കയറ്റമായും അപകടകരമായും ചിത്രീകരിക്കുമ്പോള്‍ അവിടെ നിന്നുള്ള കുടിയേറുന്ന ഹിന്ദുക്കളെ കുടിയേറ്റക്കാരായിട്ടുപോലും കാണുന്നില്ല. മൊത്തം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വ്യപാരം ഏറിയും കുറഞ്ഞും നിയന്ത്രിക്കുന്നത് രാജസ്ഥാനില്‍ നിന്നുള്ള മാര്‍വാരികളാണ്. മാത്രവുമല്ല ഒരു നല്ല ഏണ്ണം ബീഹാറികളും അസാമിലുണ്ട്.
നുഴഞ്ഞുകയറ്റമെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രചരണം രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അല്ലാതെ ഇതല്ല യാഥാര്‍ത്ഥ്യം. ന്യൂനപക്ഷക്കാരെ മോശക്കാരാക്കുന്നതിനായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മധ്യകാല ചരിത്രമാണ് ഇവര്‍ ഉപയോഗിച്ചതെങ്കില്‍ ഇവിടെ അവര്‍ ബംഗ്ലാദേശി ഘടകം ഉപയോഗിക്കുന്നു. ഇന്ത്യയിലെ ദേശീയ ചര്‍ച്ചസ് കൗണ്‍സില്‍ വക്താവ് വരെ ഈ പ്രചാരണത്തില്‍ വീണ് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ആസാമിന്റെ 10000 സക്വയര്‍ഫീറ്റ് പ്രദേശത്ത് വ്യാപിച്ചിട്ടുണ്ടെന്ന് പറയുന്നതുവരെ കാര്യങ്ങളെ എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് ഈ സംഭവപരമ്പരയുടെ ഏറ്റവും മോശം ഫലം. ഇന്ത്യാ വിഭജന സമയത്ത് ആസാമില്‍ നല്ലൊരു വിഭാഗം മുസ്‌ലീംകളുണ്ടായിരുന്നു.
വാസ്തവത്തില്‍ ആസാമിലെ പ്രശ്‌നമെന്നു പറയുന്നത്, ‘വര്‍ഗീയമാ വിദേശീയ’ സ്വരവുമായി കൂടിക്കുഴഞ്ഞ മുംബൈയിലെ ശിവസേന രാഷ്ട്രീയമാണ്.
സാമ്പത്തിക കാരണങ്ങളാല്‍ ബംഗ്ലാദേശില്‍ നിന്ന് തീര്‍ച്ചയായും പില്‍ക്കാലത്ത് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശികളുടെ കുടിയേറ്റമെന്ന വര്‍ഗ്ഗീയശക്തികളുടെ പ്രചരണത്തിന് വന്‍തോതില്‍ സ്വീകരിക്കപ്പെട്ടു. ഇന്ത്യക്കാരുടെ മാനസികനിലയുടെ ഭാഗമായി ഇത് മാറി. ആസാമിലെ പല പ്രതിഷേധങ്ങളുടെയും കാരണമായി ഇത് മാറുകയും ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ പ്രാദേശികരെ സ്വന്തം മണ്ണില്‍ നിന്ന് പുറന്തള്ളുമെന്ന പ്രചരണത്തിലൂടെ വികസനത്തിന്റെ അഭാവം എന്ന ആസാമിലെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വര്‍ഗീയ ശക്തികളുള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ വ്യതിചലിക്കുകയാണ്. വാസ്തവത്തില്‍ ആസാമിലെ പ്രശ്‌നമെന്നു പറയുന്നത്, “വര്‍ഗീയമാ വിദേശീയ” സ്വരവുമായി കൂടിക്കുഴഞ്ഞ മുംബൈയിലെ ശിവസേന രാഷ്ട്രീയമാണ്. ആദിവാസികളുമായി ഈ പ്രശ്‌നം ബന്ധപ്പെട്ട് കിടക്കുന്നു. വംശീയ ഘടകങ്ങള്‍ ഇതിന്റെയെല്ലാം ഭാഗമാണ്. നാടുനീക്കപ്പെടലിന് കാരണമായ നെല്ലി മുതല്‍ ഇപ്പോഴുണ്ടായ കലാപം വരെയുള്ള എല്ലാത്തിലും കൂട്ടക്കൊലയ്ക്ക് നിലമൊരുക്കിയത് നുഴഞ്ഞുകയറ്റമെന്ന പ്രചരണമാണ്.
രാം പുനിയാനിയുടെ ലേഖനം.. |
അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് കൊയ്ത്തുകാലത്തിനുവേണ്ടി ഒരുങ്ങാന്‍ സ്വന്തം പ്രദേശങ്ങളിലേക്ക് തിരികെ പ്രവേശിക്കാനാവുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും വിവിധ തരത്തിലുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നവരെ നിരായുധരാക്കുകയാണ് ഇന്ന് ചെയ്യേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഈ വര്‍ഷം മുഴുവന്‍ വന്‍ ഭക്ഷ്യദൗര്‍ലഭ്യമാണ് നമ്മള്‍ നേരിടേണ്ടിവരിക. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ജനസംഖ്യാ പാറ്റേണ്‍ പരിശോധിച്ച സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും ഇടപെട്ട് നുഴഞ്ഞുകയറ്റം എന്ന കെട്ടുകഥയെ തകര്‍ക്കണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ എന്ന വാക്ക് വര്‍ഗീയ ശക്തികള്‍ ദുരുപയോഗം ചെയ്യുകയാണ്. സംവാദങ്ങളിലൂടെയും നീതിയിലൂടെയു ആക്രമിക്കപ്പെട്ടവരുടെ മനോമണ്ഡലത്തിലെ മുറിവുണക്കുകയാണ് ഇനിവേണ്ടത്.
കൂടുതല്‍ വായിക്കൂ..
ആസാമില്‍ വീണ്ടും അക്രമം: കലാപത്തിന് പിന്നില്‍ കുടിയേറ്റക്കാരെന്ന പ്രചാരണം തെറ്റെന്ന് ഗൊഗോയ്
ആസാം കലാപ കാരണം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം: എല്‍.കെ അദ്വാനി
ആസാം കലാപവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍..