കൊക്രജാര്‍: ആസാം കലാപവുമായി ബന്ധപ്പെട്ട് എം.എല്‍.എ അറസ്റ്റില്‍. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് പ്രദീപ് കുമാര്‍ ബ്രഹ്മയാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ അഞ്ച് കേസുകള്‍ രേഖപ്പെടുത്തിയതായാണ് അറിയുന്നത്. []
എം.എല്‍.എയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊക്രജാറില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊക്രജാര്‍ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് പ്രദീപ് ബ്രഹ്മ.
അതേസമയം, ഇന്നലെ ദുബ്രി ജില്ലയില്‍ ബംഗല്‍ദോബയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ടികക്കളത്തിലെ ജോലിക്കാരായ രണ്ടുപേര്‍ വെടിയേറ്റു മരിച്ചിരുന്നു.