അസം വംശീയ കലാപത്തില്‍ കുട്ടികളും സ്ത്രീകളും കൊല്ലപെട്ടതായി റിപ്പോര്‍ട്ട്
India
അസം വംശീയ കലാപത്തില്‍ കുട്ടികളും സ്ത്രീകളും കൊല്ലപെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2014, 5:42 pm

[share]

[]
കൊക്രാഞ്ചല്‍:അസാമിലെ ബക്‌സ ജില്ലയിലുണ്ടായ വംശീയ കലാപത്തില്‍ കൊല്ലപെട്ടവരില്‍ അഞ്ചുകുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു.ഏഴു മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നാണ് അഞ്ച് കുട്ടികളുടെ മൃതശരീരങ്ങള്‍ കണ്ടെത്താനായത്.

വംശീയ ആക്രമണത്തില്‍ കഴിഞ്ഞ 36 മണിക്കൂറുകള്‍ക്കിടയില്‍ കൊല്ലപെട്ടവരുടെ എണ്ണം 31 ആയി ഉയര്‍ന്നു.ബോഡോ ആധിപത്യമേഖലയിലാണ് ആക്രമണമുണ്ടായത്.ഏഴിനും പത്തിനുമിടക്ക് പ്രായമുളള കുട്ടികളുടെ മൃതശരീരങ്ങളാണ് കണ്ടെത്താനായത്.

കുട്ടികളുടേയും സ്ത്രീകളുടേയും മൃതശരീരങ്ങള്‍ ബേക്കി പുഴക്കരികിലെ  വനപ്രദേശത്തു നിന്നാണ് കണ്ടത്തായതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ആക്രമണം വ്യാപകമായിട്ടും ധാര്‍മിക ഉത്തരവാദിത്തമേറ്റടുത്ത് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഇതുവരെ രാജി വെച്ചിട്ടില്ല.

അതെസമയം ആക്രമണവുമായി ബന്ധപെട്ട പന്ത്രണ്ടുപേരെ പൊലിസ് അറസറ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട.പിടിയിലായവരില്‍ നിന്നും എട്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കൊക്രാഞ്ചലിലേക്കു കൊണ്ടപോയതായി പൊലിസ് അറിയിച്ചു.

കൊക്രാഞ്ചല്‍ ബക്‌സ എന്നീ ജില്ലകളില്‍ കര്‍ഫ്യു ഏര്‍പെടുത്തിയിട്ടുണ്ട.
മേഖലയില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി.2012ലുണ്ടായ കലാപത്തില്‍ 100 പേര്‍ കൊല്ലപെട്ടിരുന്നു.