ഗുവഹത്തി: അസമിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 84ആയി. അസമിലെ സാല്‍മാരാ തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 99 പേര്‍ മരിച്ചതിന് പിന്നാലെയാണ് അസമിലും മദ്യദുരന്തം ഉണ്ടായത്.
ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍നിന്നും 310 കിലോമീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായത്.
സല്‍മീറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ എക്‌സൈസ് മന്ത്രി പരമാല്‍ സുകല്‍ബാദി നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു.
മദ്യമുണ്ടാക്കിയ കടയുടെ ഉടമകളായ രണ്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ മറ്റുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് അസം ഗണപരിഷത്ത് ആവശ്യപ്പെട്ടു.