| Thursday, 12th July 2018, 7:36 am

ഫോര്‍മാലിന്‍ മത്സ്യവില്‍പ്പന വ്യാപകം; അന്യ സംസ്ഥാന മത്സ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹട്ടി: മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉപയോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനങ്ങളിലെ മത്സ്യവിപണിയില്‍ വിലക്കുകള്‍ സജീവം. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിനെതിരെ കേരളം ശക്തമായ നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളും സമാന വിലക്കുകളുമായി രംഗത്തെത്തിയത്.

ആന്ധ്രാപ്രദേശില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പത്ത് ദിവസത്തിലേറേ പഴക്കമുള്ള മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ആസാം സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്.


ALSO READ: മധ്യപ്രദേശില്‍ തുടര്‍ച്ചയായി നാല് കൂട്ടബലാത്സംഗങ്ങള്‍


അതേസമയം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് ആസാം സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. രണ്ട് വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ആസാം സര്‍ക്കാര്‍ ഈ കുറ്റത്തിന് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ജൂണ്‍ 29 ന് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഫോര്‍മാലിന്‍ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതേത്തുടര്‍ന്ന് ആസാമില്‍ വ്യാപകമായ പരിശോധനയക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more