ഗുവാഹത്തി: അസം ജനതയെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. അസമില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ തേയില തൊഴിലാഴികള്‍ക്ക് വേതനം കൂട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. 167 രൂപയില്‍ നിന്ന് 365 രൂപയായി വേതനം ഉയര്‍ത്തുമെന്നാണ് തൊഴിലാളികള്‍ക്ക് അദ്ദേഹം നല്‍കിയ ഉറപ്പ്.
” 167 രൂപ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്ത് വാങ്ങിക്കാന്‍ പറ്റും ? നിങ്ങളുടെ വേതനം 365 രൂപയായി ഉയര്‍ത്തുമെന്ന് തേയിലത്തൊഴിലാളികളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ” രാഹുല്‍ ഗാന്ധി പറഞ്ഞു. വേതനം കൂട്ടണമെന്നത് തേയില കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.
തേയില കര്‍ഷകരെ ഒപ്പം നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പറ്റുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രിയെ അല്ല അസം ജനങ്ങള്‍ക്ക് വേണ്ടത് അസമിന്റേതായ മുഖ്യമന്ത്രിയെ ആണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയും ആര്‍.എസ്.എസും കൂടി അസമിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
മാര്‍ച്ച് -ഏപ്രില്‍ മാസത്തിലാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക