ഗുഹാവത്തി: കൊറോണ ദേവിയെ പൂജിച്ചാല്‍ കാറ്റ് വന്ന് കൊവിഡിനെ നശിപ്പിക്കുമെന്ന വിചിത്രവാദവുമായി ആസാമിലെ ഒരുകൂട്ടം ആള്‍ക്കാര്‍.
ലോകത്തെ ശാസ്ത്രജ്ഞര്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമം നടത്തുമ്പോഴാണ് കൊവിഡ് അതിഭീകരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ‘ കൊറോണ ദേവി പൂജ’ നടത്തുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം ദേവീ പൂജയാണെന്നാണ് പൂജ നടത്തുന്നവര്‍ പറയുന്നത്.
ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ല വരെയും കൊറോണ് ദേവി പൂജ നടത്തി. ഗുവാഹത്തിയിലും പൂജ നടത്തിയിട്ടുണ്ട്.
ബിശ്വനാഥ് ചരിയാലിയില്‍ ഒരു കൂട്ടം സ്ത്രീകള്‍ ശനിയാഴ്ച ഒരു നദിയുടെ തീരത്ത് ‘കൊറോണ ദേവി പൂജ’ നടത്തിയിരുന്നു.
‘ഞങ്ങള്‍ കൊറോണ മാ’ പൂജ നടത്തുകയാണ്. പൂജയ്ക്ക് ശേഷം കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കും, ‘ഒരു സ്ത്രീ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ശനിയാഴ്ച മാത്രം 81 പുതിയ കേസുകളാണ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2324 കേസുകളാണ് ഇതുവരെ ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ