| Wednesday, 1st December 2021, 10:17 am

വിദ്യാര്‍ത്ഥി നേതാവിനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് വാഹനം കയറി കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ വിദ്യാര്‍ത്ഥി നേതാവിനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ‘കൊല ലോറ’ എന്ന അറിയപ്പെടുന്ന നീരജ് ദാസ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് കാറില്‍ നിന്ന് ചാടിയിറങ്ങിയ നീരജ് ദാസ് ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അസമിലെ ജൊര്‍ഹാത്ത് ടൗണില്‍ വിദ്യാര്‍ത്ഥി നേതാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ.എ.എസ്.യു) നേതാവ് അനിമേഷ് ഭുയാനെ (28) 50 പേരടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

അനിമേഷും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നൃ വയോധികനെ ഇടിച്ചിട്ടെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ കേസില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ ചൊവ്വാഴ്ച പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Assam lynching: Main accused killed in road accident while trying to flee cops

Latest Stories

We use cookies to give you the best possible experience. Learn more