വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ പരാതി
ഗുവാഹത്തി: സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയും മോറിഗെയ്ന്‍ സ്ഥാനാര്‍ത്ഥിയുമായ രാമ കാന്ത ദേവ്രിയയ്‌ക്കെതിരെ പരാതിയുമായി എ.ജെ.പി.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ദേവ്രിയ പണം വിതരണം ചെയ്തുവെന്നാരോപിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
ഒരു കൂട്ടം സ്ത്രീകള്‍ക്ക് ദേവ്രിയ പണം വിതരണം ചെയ്യുന്ന വീഡിയോയും എ.ജെ.പി പങ്കുവെച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ദേവ്രിയയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എ.ജെ.പി ഓഫീസ് സെക്രട്ടറി നിഖില്‍ ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
അതേസമയം, അസമില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കുകയാണ്. 39 മണ്ഡലങ്ങളിലാണ് വോട്ടെട്ടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Assam Jatiya Parishad files complaint with election office against BJP candidate Rama Kanta Dewri