| Tuesday, 22nd October 2019, 10:55 am

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ 2021 ജനുവരി മുതല്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ല; പുതിയ പ്രഖ്യാപനവുമായി അസം മന്ത്രി സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ 2021 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹരല്ലെന്ന് സംസ്ഥാന മന്ത്രിസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. അസം മന്ത്രിസഭയിലാണ് ഇത്തരമൊരു പ്രഖ്യാപനം. ഈ മാനദണ്ഡം കര്‍ശനമായി പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസം നിയമസഭ 2017 സെപ്തംബറില്‍ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസിക്കിയിരുന്നു.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒപ്പം സംസ്ഥാനത്തെ ബസ് ചാര്‍ജ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇതിന് പുറമേ പുതിയ ഭൂനയത്തെക്കുറിച്ചും മന്ത്രിസഭ തീരുമാനമെടുത്തു. ഇത് പ്രകാരം ഭൂമിയില്ലാത്ത തദ്ദേശവാസികള്‍ക്ക് കാര്‍ഷിക ആവശ്യത്തിനും വീട് നിര്‍മ്മിക്കുന്നതിനും ഭൂമി നല്‍കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more