അസം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ 2021 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹരല്ലെന്ന് സംസ്ഥാന മന്ത്രിസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. അസം മന്ത്രിസഭയിലാണ് ഇത്തരമൊരു പ്രഖ്യാപനം. ഈ മാനദണ്ഡം കര്‍ശനമായി പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അസം നിയമസഭ 2017 സെപ്തംബറില്‍ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസിക്കിയിരുന്നു.
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒപ്പം സംസ്ഥാനത്തെ ബസ് ചാര്‍ജ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.