ഗുവാഹത്തി: കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ ലീവ് അനുവദിച്ച് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അവധി പ്രഖ്യാപിച്ചത്.
”ഞങ്ങളുടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കശ്മീര്‍ ഫയല്‍സ് കാണുന്നതിന് ഹാഫ്-ഡേ സ്പെഷ്യല്‍ ലീവിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ച് ടിക്കറ്റുകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചാല്‍ മതി,” ശര്‍മ്മ പറഞ്ഞു.
നേരത്തെ അസം മന്ത്രി സഭയിലെ എല്ലാവരും സിനിമ കാണുകയും ‘കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ മനുഷ്യരാശിക്ക് കളങ്കമാണെന്ന്’പറയുകയും ചെയ്തിരുന്നു.
കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
അതേസമയം, കശ്മീരി ഫയല്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
Content Highlights: Assam Government Employees To Get Half-Day Leave To Watch ‘The Kashmir Files’